സ്ത്രീകളായാലും പുരുഷന്മാരായാലും ഒരുപോലെ തന്നെ ഭയമുള്ള അസുഖമാണ് ക്യാൻസർ എന്ന് പറയുന്നത് ഇന്നത്തെ കാലത്ത് പൂർണമായി ചികിൽസിച്ച മാറ്റാൻ പറ്റുന്ന രോഗമാണ് എങ്കിലും ക്യാൻസർ എന്ന് കേൾക്കുമ്പോൾ നമുക്ക് ഭയം തന്നെയാണ്. തുടക്കം തന്നെ അത്അറിയുകയാണെങ്കിൽ കൃത്യമായി തന്നെ ചികിത്സ നടത്തി മാറ്റാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ ശരീരം നമുക്ക് അതിനു വേണ്ട മുൻകരുതലുകൾ നൽകുക തന്നെ ചെയ്യും നമ്മൾ അത് തിരിച്ചറിഞ്ഞാൽ മാത്രം മതി.
സ്ത്രീകളിൽ കാൻസർ ഉണ്ടാകുന്നതിനു മുൻപായി കാണിച്ചു തരുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ഒന്നാമത്തെ ലക്ഷണം മാറിടത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ. സാധാരണ ഉണ്ടാകുന്ന നീരിനേക്കാൾ വിചിത്രമായി എന്തെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ അപ്പോൾ തന്നെ ഡോക്ടറെ കാണേണ്ടതാണ്. എന്തെങ്കിലും തരത്തിലുള്ള നിറം വ്യത്യാസങ്ങൾ കണ്ടാലും ഉടനെ തന്നെ ചികിത്സ തേടേണ്ടതാണ്. അതുപോലെ തന്നെ ആർത്തവ സമയത്ത് ഉണ്ടാകുന്ന രക്തസ്രാവം സാധാരണ രീതിയിൽ ഉള്ളതിനേക്കാൾ കൂടുതൽ ആണെങ്കിൽ അതും ശ്രദ്ധിക്കേണ്ടതാണ്
മാത്രമല്ല ആർത്തവത്തിന്റെ സമയം കഴിഞ്ഞു നിങ്ങൾക്ക് രക്തസ്രാവം ഉണ്ടെങ്കിൽ ഉടനെ തന്നെ ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ് ഇത് ചിലപ്പോൾ ഗർഭാശയവുമായി ബന്ധപ്പെട്ട ക്യാൻസറിന്റെ ലക്ഷണം ആയേക്കാം. അടുത്തത് മലമൂത്ര വിസർജന സമയത്ത് ഉണ്ടാകുന്ന രക്തത്തിന്റെ സാന്നിധ്യം. തീർച്ചയായും ശ്രദ്ധിക്കുക ചിലപ്പോൾ ഇത് മൂത്രസഞ്ചിയിൽ ഉണ്ടാക്കുന്ന ക്യാൻസറിന്റെ ലക്ഷണത്തിന് കാരണമാകാം. അടുത്തത് ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് ആണെങ്കിൽ വൈദ്യ പരിശോധന നടത്തുക
ഛർദി ശരീരഭാരം കുറയുക എന്നിവ പെട്ടെന്ന് സംഭവിക്കുന്നുണ്ടെങ്കിൽ അതും ചികിത്സയ്ക്ക് കാണിക്കേണ്ടതാണ് വയറിൽ ഉണ്ടാകുന്ന അർബുദത്തിന്റെ കാരണമാണ് അത് അടുത്ത ലക്ഷണമാണ് ശരീരത്തിന് ഉണ്ടാകുന്ന ഭാരക്കുറവ്. സാധാരണഗതിയിൽ അല്ലാതെ പെട്ടെന്ന് ഭാരം കുറഞ്ഞുവരുന്ന അവസ്ഥയാണെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് ആഗ്നേയ ഗ്രന്ഥിയെ ബാധിക്കുന്ന ക്യാൻസറിന്റെ സൂചനയാണ്. അപ്പോൾ ഇത്തരം ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഉടനെ തന്നെ ഡോക്ടറെ കാണുക. Credit : Kairali health