ക്യാൻസർ ജീവിതത്തിൽ ഒരിക്കലും വരില്ല, ഡോക്ടർ പറഞ്ഞു തരുന്ന ജീവൻറെ വിലയുള്ള അറിവ്…

ഏറെ ഭയത്തോടെ മാത്രം നോക്കിക്കാണാൻ സാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ അഥവാ അർബുദം. ഈ രോഗം പിടിപെട്ടാൽ ജീവൻ തന്നെ നഷ്ടമാകും എന്നതാണ് പലരെയും ഭയപ്പെടുത്തുന്ന കാര്യം. എന്നാൽ ക്യാൻസറിനെ അതിജീവിച്ച നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ രോഗത്തിൻറെ ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ മനസ്സിലാക്കുക എന്നതാണ്.

ശരീരം കാണിച്ചു തരുന്ന ക്യാൻസർ ലക്ഷണങ്ങൾ അല്ലെങ്കിൽ സൂചനകൾ നേരത്തെ തിരിച്ചറിയുവാൻ സാധിച്ചാൽ രോഗം മൂർച്ഛിച്ചു മരണത്തിന് കാരണമാകുന്നതിനു മുൻപ് തന്നെ രക്ഷനേടാൻ സാധിക്കും. പലതരത്തിലുള്ള ലക്ഷണങ്ങൾ പ്രകടമാകുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ശരീരത്തിന്റെ ഏത് ഭാഗത്താണ് രോഗം ബാധിച്ചിരിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി ലക്ഷണങ്ങളിലും വ്യത്യാസമുണ്ടാകും.

സാധാരണയായി കാൻസർ വരുമ്പോൾ സമീപത്തുള്ള അവയവങ്ങൾ, രക്തക്കുഴലുകൾ, ഞരമ്പുകൾ എന്നിവയിലേക്ക് വ്യാപിക്കാൻ തുടങ്ങുന്നു. ഇതുമൂലം ചില ലക്ഷണങ്ങൾ ശരീരത്തിൽ പ്രത്യക്ഷപ്പെടാം. എന്നാൽ ശരീരത്തിലെ പല അസ്വസ്ഥതകളും എപ്പോഴും ക്യാൻസർ മൂലം ആയിരിക്കണം എന്നില്ല അവ പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. രോഗം ശരീരത്തെ ബാധിച്ചിട്ടുണ്ടെങ്കിൽ അതിൻറെ പ്രധാന ലക്ഷണം ശരീരഭാരം കുറയുന്നതാണ്.

പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുമ്പോൾ അത് ക്യാൻസറിന്റെ ലക്ഷണം ആയി കണക്കാക്കാം. ഈ രോഗം വളരുന്നതിന് അനുസരിച്ച് ക്ഷീണവും തളർച്ചയും ഉണ്ടാവുന്നു. രക്താർബുദം പോലുള്ള ചില ക്യാൻസറുകളിൽ ഇത് നേരത്തെ തന്നെ സംഭവിക്കാം. ചിലതരം ക്യാൻസറുകൾക്ക് ശരീര വേദനയും ആദ്യകാല ലക്ഷണമായി പ്രകടമാകുന്നു. ഈ രോഗം ബാധിച്ചു കഴിഞ്ഞാൽ ചർമ്മത്തിലും മാറ്റങ്ങൾ ഉണ്ടാവാം. ക്യാൻസർ രോഗം വരാതെ തടയുന്നതിന് നമുക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കും എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.