Carpel Tunel Syndrom : കൈകളിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ഞരമ്പ് കൂടുതൽ ടൈറ്റ് ആകുന്നത് മൂലം കൈകളിൽ തരിപ്പ് മരവിപ്പ് എന്നിവ പലർക്കും അനുഭവപ്പെട്ടേക്കാം. കൈപ്പത്തിയിൽ മരവിപ്പ് മാത്രമല്ല ചെറിയ ബലക്കുറവും ചിലർക്ക് അനുഭവപ്പെട്ടേക്കാം. കോളേജിലെ സമയങ്ങളിൽ കഠിനമായ വേദനയും ഉണ്ടാകും. ചെയ്യുന്ന ജോലികൾ തന്നെയും ഈ സമയത്ത് ആർക്കും ചെയ്യാൻ പറ്റുന്നതല്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത് ഒരുപോലെ അനുഭവപ്പെടാറുണ്ട്.
പ്രധാനമായിട്ടും രാത്രിയിൽ ആയിരിക്കും ഈ വേദന അനുഭവപ്പെടുന്നത് കാലക്രമേണ ഇതിന്റെ വേദന കൂടി വരികയായിരിക്കും ചെയ്യുക. ഇത്തരം ലക്ഷണങ്ങളുമായി ഡോക്ടറുടെ അടുത്തേക്ക് ചെന്നാൽ ചില പരിശോധനകളിലൂടെയും അസുഖത്തെ ഫലപ്രദമായി കണ്ടെത്താൻ സാധിക്കുന്നതാണ്. ഇത് വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങളായി പറയുന്നത് ഏറ്റവും കൂടുതൽ ആയിട്ട് മധ്യവയസ്കരായിട്ടുള്ള സ്ത്രീകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്.
അതുപോലെ ഷുഗർ തൈറോയ്ഡിന്റെ അസുഖങ്ങൾ വാദ സംബന്ധമായ രോഗങ്ങൾ അതുപോലെ കിഡ്നി സംബന്ധിക്കുന്ന തകരാറുകൾ അതുപോലെ സ്ത്രീകളിൽ ഗർഭകാരണ സമയങ്ങളിലും ഇതുപോലെ സംഭവിക്കാം. കൂടുതൽ ശതമാനം ആളുകൾക്കും ഗർഭധാരണത്തിനു ശേഷം ഈ അസുഖം മാറുന്നതായി കാണാറുണ്ട്.
ഇതുപോലെയുള്ള ബുദ്ധിമുട്ടുകൾ വന്നു കഴിയുമ്പോൾ അതിനെ ഒഴിവാക്കുന്നതിനു വേണ്ടി നമുക്ക് തന്നെ ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങളുണ്ട് നമ്മൾ നിരന്തരം കൈകൊണ്ട് ചെയ്യുന്ന പ്രവർത്തനങ്ങൾ കുറച്ചു സമയമെങ്കിലും റസ്റ്റ് കൊടുത്ത ചെയ്യുക. അതുപോലെ ഷുഗർ തൈറോയ്ഡ് അസുഖങ്ങൾ ഉണ്ടെങ്കിൽ അത് കണ്ട്രോൾ ചെയ്ത് മരുന്നുകൾ കഴിച്ചു ഭേദമാക്കാൻ ശ്രമിക്കുക. ശരിയായ കാരണം കണ്ടെത്തി ചികിത്സ നടത്തുവാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക സ്വയം ചികിത്സ നടത്താതിരിക്കുക.