പ്രിയതമനൊപ്പം വിവാഹ തലേന്ന് ആഘോഷമാക്കി കന്യാദാനത്തിലെ ചീരു!! ആഘോഷങ്ങൾ കണ്ട് ആവേശത്തിൽ ആരാധകർ.

കന്യാദാനം എന്ന പരമ്പരയിലൂടെ മലയാളികൾക്ക് മുമ്പിൽ എത്തിയ നടിയാണ് ചിലങ്ക. ഐശ്വര്യ സുരേഷ് ആണ് ഈ കഥാപാത്രത്തെ ഗംഭീരമായ് അവതരിപ്പിക്കാൻ എത്തുന്നത്. മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പര ആയതുകൊണ്ട് തന്നെ ഇതിലെ ഓരോ താരങ്ങളുടെയും വിശേഷങ്ങളും വാർത്തകളും അറിയാൻ ഏറെ ഉത്സാഹത്തോടെ ആണ് മലയാളികൾ കാത്തിരിക്കാറുള്ളത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ് ഐശ്വര്യ സുരേഷ് പങ്കുവെക്കുന്ന പുതിയ ചിത്രങ്ങൾ.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ചിലങ്ക കഴിഞ്ഞ ദിവസങ്ങളിലാണ് തന്റെ ഹൽദി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും ഇൻസ്റ്റഗ്രാമിൽ കൂടി പങ്കുവെക്കുന്നത്. വിവാഹമാണെന്ന് അറിഞ്ഞതോടുകൂടി സെക്കൻഡുകൾക്കുള്ളിൽ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റുകയായിരുന്നു. അതിഗംഭീരമായ ആഘോഷങ്ങളുടെ വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ കൂടി ഐശ്വര്യ പോസ്റ്റ് ചെയ്യുന്നത്.

മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് വളരെ സുന്ദരിയായാണ് ഐശ്വര്യ എത്തുന്നത്. വ്യാസ് സുരേഷ് ആണ് താരത്തിന്റെ വരൻ ആകാൻ പോകുന്നത്. ആഘോഷവേളയിൽ ഭാവി വരൻ കൂടി എത്തിയപ്പോൾ ചടങ്ങുകൾക്കെല്ലാം ഒന്നുംകൂടി മോഡി കൂടുകയായിരുന്നു എന്ന് പറയാം. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം വളരെ സന്തോഷത്തിലാണ് ഐശ്വര്യ സമയം ചെലവഴിക്കുന്നത്. ഡാൻസ് കളിച്ചും പാട്ടുപാടിയും എല്ലാവർക്കുമൊപ്പം അടിച്ചുപൊളിക്കുകയാണ് താരം.

വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധി ആരാധകരാണ് ഐശ്വര്യയ്ക്ക് വിവാഹാശംസകളുമായി രംഗത്ത് എത്തുന്നത്. ഒപ്പം തന്നെ വിവാഹശേഷവും പരമ്പരകളിലെല്ലാം തന്നെ ഉണ്ടാവുകയില്ലെ എന്നും കമന്റുകളിലൂടെ പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ഐശ്വര്യയുടെ ഈ ചിത്രങ്ങൾക്കെല്ലാം ഒട്ടനേകം ലൈക്കുകൾ ആണ് ആരാധകർ നൽകിക്കൊണ്ടിരിക്കുന്നത്. കൂടാതെ ഇനിയും ഈ താരത്തിന്റെ കൂടുതൽ അറിയാനും ചിത്രങ്ങൾ കാണാനും ഏറെ ആകാംക്ഷയോടെ ആണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *