വീട്ടിൽ ഉണക്ക മീൻ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ വിഭവം പരിചയപ്പെടാം. അതിനായി ഏതുതരം ഉണക്കമീൻ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ആദ്യം തന്നെ ഉണക്കമീൻ എടുത്ത് ചെറിയ കഷണങ്ങളാക്കി മുറിക്കുക. അതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക.
അടുത്തതായി ഒരു സവാള ചെറുതായി അരിഞ്ഞത് എരുവിന് ആവശ്യമായ പച്ച മുളകും മിക്സിയുടെ ജാറിൽ ഇട്ട് പൊടിയായി ബ്ലന്റു ചെയ്തെടുക്കുക . അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണയ്ക്ക് പകരം ഓയിൽ വേണമെങ്കിലും ചേർത്തു കൊടുക്കാവുന്നതാണ്.
അതിനുശേഷം സവാളയും പച്ചമുളകും ചേർത്ത് കൊടുത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. പകുതി വഴന്നു വരുമ്പോൾ അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന ഉണക്കമീൻ ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ നല്ലതുപോലെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. അതിനുശേഷം രണ്ടു മൂന്നോ പിടി തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. ശേഷം വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് തേങ്ങ ചെറുതായി ചൂടാക്കുക.
അതിനുശേഷം എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക. മുളകുപൊടിയുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് ആവശ്യമെങ്കിൽ ഉപ്പ് ചേർത്ത് ഇറക്കി വയ്ക്കാവുന്നതാണ്. ഇനി എല്ലാവരും ഉണക്കമീൻ ഉള്ളപ്പോൾ ഈ രീതിയിൽ ഒരു വിഭവം തയ്യാറാക്കി നോക്കൂ. ഉച്ചയ്ക്ക് നല്ല ചൂട് ചോറിന്റെ കൂടെ ഇതുപോലെ ഒരു വിഭവം ഉണ്ടെങ്കിൽ വളരെയധികം രുചികരം ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.