Making Of Tasty Chemeen Fry : ചെമ്മീൻ കറി വെച്ച് കഴിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾക്കും ഇഷ്ടം അത് റോസ്റ്റ് ചെയ്ത് കഴിക്കുന്നതിനായിരിക്കും. കാരണം ചെമ്മീൻ ചെറുത് ലഭിക്കുമ്പോൾ എല്ലാം നമ്മൾ അതുപോലെ ആയിരിക്കും ഉണ്ടാക്കുന്നത്. ഇനി ഉണ്ടാകുമ്പോൾ ഇതുപോലെ മസാല തയ്യാറാക്കി ഉണ്ടാക്കി നോക്കൂ. നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. ഇത് എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ചെമ്മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് വയ്ക്കുക.
ശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ നാരങ്ങാനീര് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മസാല പുരട്ടി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഈ മസാല പുരട്ടി വച്ചിരിക്കുന്ന ചെമ്മീൻ ഓരോന്നും ചേർത്ത് നന്നായി റോസ്റ്റ് ചെയ്ത് എടുക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ഒരു ടീസ്പൂൺ കടുക് ചേർത്തു പൊട്ടിക്കുക.
അതിനുശേഷം 5 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചത് ചേർത്ത് കൊടുക്കുക കറിവേപ്പില ചേർക്കുക ഇവ നല്ലതുപോലെ വഴന്നു വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ തേങ്ങാക്കൊത്ത് ചേർത്തുകൊടുക്കുക ശേഷം 20 ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഉള്ളി നല്ലതുപോലെ വഴന്ന് അതിന്റെ നിറമെല്ലാം മാറി വരുമ്പോൾ ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക ശേഷം പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക .
അതിനുശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. അതിലേക്ക് ഒന്നര കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി വേവിച്ചെടുക്കുക. തക്കാളി എല്ലാം വെന്ത് ഉടഞ്ഞ ഭാഗമായി ശേഷം ആവശ്യത്തിന് ഉപ്പും വറുത്തു വച്ചിരിക്കുന്ന ചെമ്മീനും കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും കുറച്ചു കുരുമുളകുപൊടിയും കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഡ്രൈ ആയതിനുശേഷം പകർത്താവുന്നതാണ്. Credit : Lillys natural tips