Tasty Crispy Prawns Dry Roast : കാണുമ്പോൾ തന്നെ എല്ലാവരെയും കൊതിപ്പിക്കുന്ന രീതിയിൽ ഒരു ചെമ്മീൻ റോസ്റ്റ് തയ്യാറാക്കാം. ചെമ്മീൻ ഇതുപോലെ തയ്യാറാക്കിയാൽ പാത്രം കാലിയാകുന്ന വഴി അറിയില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആവശ്യമുള്ളത്രയും ചെമ്മീൻ എടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു മൺചട്ടിയിലേക്ക് എടുത്തു വയ്ക്കുക അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് മുളകുപൊടി ഒരു ടീസ്പൂൺ നാരങ്ങാനീര് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് അരമണിക്കൂർ നേരത്തേക്ക് മാറ്റി വയ്ക്കുക.
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് ഓരോ ചെമ്മീനും നന്നായി വറുത്തെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ആവശ്യത്തിന് കറിവേപ്പില ചേർത്ത് നന്നായി മൂപ്പിക്കുക. ശേഷം കുറച്ച് തേങ്ങാക്കൊത്ത് കൂടി ചേർത്തു കൊടുക്കുക.
അടുത്തതായി 500 ഗ്രാം ചെറിയ ഉള്ളി രണ്ടായി മുറിച്ചത് ചേർത്ത് കൊടുത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പൊടിയുടെ പച്ചമണം മാറി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക. ചെറിയ ചൂടോടുകൂടിയ വെള്ളം തന്നെ ചേർത്തു കൊടുക്കേണ്ടതാണ് ശേഷം നല്ലതുപോലെ കുറുക്കിയെടുക്കുക.
കുറുകി വരുമ്പോൾ ഉറച്ചു വച്ചിരിക്കുന്ന ചെമ്മീൻ ചേർത്തു കൊടുക്കുക അതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. ചെമ്മീൻ നല്ലതുപോലെ ഡ്രൈ ആയി വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാവുന്നതാണ്. നല്ല ചൂട് പുട്ടിന്റെ കൂടെ ഇത് നല്ല കോമ്പിനേഷൻ ആണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Lillys Natural Tips