ചിക്കൻ വളരെ രുചികരമായി വെച്ച് കഴിക്കുവാൻ ആഗ്രഹിക്കുന്നവരാണ് ഒട്ടു മിക്ക ആളുകളും. എന്നാൽ പല വീടുകളിലും ഒന്നില്ലെങ്കിൽ ചിക്കൻ കറി വയ്ക്കും അല്ലെങ്കിൽ പൊരിച്ചെടുക്കും. വളരെ വ്യത്യസ്തമായ ചിക്കൻ കൊണ്ടുള്ള ഒരു വിഭവമാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഒരു പ്രാവശ്യം കഴിച്ചവർ പിന്നെയും അതുപോലെതന്നെ പാചകം ചെയ്തു കഴിക്കും അത്രയധികം ടേസ്റ്റ് ഉള്ള ഒരു റെസിപ്പി ആണിത്.
ചിക്കൻ നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, അര മുറി നാരങ്ങ പിഴിഞ്ഞത്. ഇവയെല്ലാം യോജിപ്പിച്ച് നന്നായി മിക്സ് ചെയ്തെടുക്കുക. 20 മിനിറ്റോളം ചിക്കൻ അതുപോലെ തന്നെ വയ്ക്കണം. അതിനിടയിൽ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക.
അതിലേക്ക് ഗ്രാമ്പു, ഏലക്ക, കുരുമുളക്, കറുവപ്പട്ട, വയനയില, പെരുംജീരകം, പൊടിക്കാത്ത മല്ലി എന്നിവ ചേർക്കുക. ചെറിയ തീയിൽ അതിന്റെ കളർ മാറുന്ന രീതിയിൽ വറുത്തെടുക്കുക. ഇവയെല്ലാം മിക്സിയുടെ ഒരു ജാറിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് കാശ്മീരി ചില്ലി പൗഡർ ചൂടാക്കി എടുത്ത വെളുത്തുള്ളിയും കൂടി ചേർത്തു കൊടുക്കണം. ഈ ഒരു മസാലയാണ് ഈ വിഭവത്തിന്റെ ഹൈലൈറ്റ്.
ഒരു പാൻ അടുപ്പിലേക്ക് വെച്ച് എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് സവാള അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് ചിക്കൻ മാഗ്നറ്റ് ചെയ്തത് ചേർത്തു കൊടുക്കുക. വെള്ളം ഒഴിക്കാതെ തന്നെ ചിക്കൻ വേവിച്ചെടുക്കണം. അതിലേക്ക് മസാലയും കുറച്ചു കറിവേപ്പിലയും കൂടി ചേർത്ത് വേവിച്ച് എടുക്കുക. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ മുഴുവനായും കാണൂ.