‘യുഎഇ’ യുടെ ഗോൾഡൻ വിസ സ്വന്തമാക്കുന്ന താരങ്ങളുടെ കൂട്ടത്തിലേക്ക് ഇനി ചിയാൻ വിക്രവും.!!

പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഒരു നടനാണ് ചിയാൻ വിക്രം. വളരെ ചുരുക്കം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഈ നടനെ ഇരുകൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. ഓരോ കഥാപാത്രത്തെയും വളരെ മികച്ച രീതിയിൽ അനായാസം ചെയ്യാൻ സാധിക്കുന്ന നടന്മാരിൽ ഒരാളാണ് വിക്രം എന്ന് പറയാം. അതുകൊണ്ടുതന്നെ ഏവരും ഈ നടനെ ഒരുപാട് ഇഷ്ടപ്പെടുന്നു.

ആരാധകരുടെ പ്രിയങ്കരനായത് കൊണ്ടുതന്നെ ഈ നടന്റെ ഏതൊരു വിശേഷവും വാർത്തയും വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നതാണ് നടൻ വിക്രമിന് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഗോൾഡൻ വിസ ലഭിക്കുന്ന വാർത്തകൾ. കഴിഞ്ഞ രണ്ടു വർഷമായി കോളിവുഡ് താരങ്ങൾക്ക് ഗോൾഡൻ വിസ നൽകി പോന്നിരുന്നു. വിദേശികൾക്ക് യു എ ഇ യിൽ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ദീർഘകാല വസതിയാണ് ഗോൾഡൻ വിസ.

ഇപ്പോൾ ഇതാ ഈ ഗോൾഡൻ വിസ സ്വന്തമാക്കുന്ന താരങ്ങളുടെ കൂട്ടത്തിലേക്ക് ആണ് വിക്രമും എത്തിപ്പെടുന്നത്. വിക്രം ഗോൾഡൻ വിസ വാങ്ങിക്കാൻ എത്തുമ്പോൾ ആരാധകർ ഏവരും താരത്തെ കണ്ട സന്തോഷത്തിൽ ആണ്. ചെണ്ടമേളവും ആരവങ്ങളും ആയാണ് വിക്രമിനെ സ്വീകരിക്കുന്നത്. മലയാളികൾക്ക് ഏറെ സുപരിചിതയായ ഷംന കാസിമിന്റെ ഭർത്താവായ ഷാനിദ് ആസിഫ് അലിയാണ് താരത്തിന് ഗോൾഡൻ വിസ കൈമാറ്റം ചെയ്യുന്നത്.

ബിസിനസ് കൺസൾട്ടന്റ് ആയ ഷാനിദുമായുള്ള വിവാഹം ഈ അടുത്താണ് നടക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ എല്ലാം ഏറെ പ്രചാരം ലഭിച്ച ഇവരുടെ വിവാഹം. ഇതിനു തൊട്ടു പിന്നാലെയാണ് നടൻ വിക്രമിന് ഗോൾഡൻ വിസ നൽകുന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ നിന്നത്. ഷംന തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഈ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചതോടെ ആരാധകർ സെക്കൻഡുകൾക്കുള്ളിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു. ഒപ്പം തന്നെ ഗോൾഡൻ വിസ സ്വന്തമാക്കിയ നടൻ വിക്രമിന് ആശംസകളും ആരാധകർ അറിയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *