Chronic pain and fatigue : പേശി വാദം എന്ന അസുഖത്തെ പറ്റിയാണ് എന്ന് പറയാൻ പോകുന്നത്. സാധാരണയായി കുറെ നാളത്തേക്ക് ശരീരം ആകെയുള്ള വേദന ഉണ്ടാവുന്ന സമയത്ത് പലതരത്തിലുള്ള ടെസ്റ്റുകൾ ചെയ്താലും അവരുടെ യഥാർത്ഥ രോഗ കാരണം മനസ്സിലാക്കാൻ സാധിക്കില്ല കൂടുതലായും അവർക്ക് വേദന ഉണ്ടാകുന്നത് കഴുത്തിന്റെ ഭാഗത്ത് നെഞ്ചിന്റെ ഭാഗത്ത് പുറം ഭാഗത്ത് കയ്യിന്റെയും കാലിന്റെയും മുകൾ ഭാഗത്ത് ആയിരിക്കും.
ഈ ഭാഗത്തെല്ലാം സ്പർശിക്കുമ്പോൾ വളരെയധികം വേദന ഉണ്ടാകുന്നു. ഇതുപോലെ പ്രത്യേകിച്ച് കാരണങ്ങൾ കണ്ടെത്താൻ പറ്റാത്തതുകൊണ്ട് ധാരാളം മരുന്നുകൾ കഴിച്ചാലും വേദനസംഹാരികൾ കഴിച്ചാലും പൂർണ്ണമായി ഭേദമാകാതെ വരികയും ചെയ്യും. ഇത്തരം കാരണങ്ങളാണ് പേശിവാദം എന്ന അസുഖം മൂലം ഉണ്ടാകുന്നത്. ഇത് മാത്രമല്ല ചില ആളുകൾക്ക് തരിപ്പ് പുകച്ചിൽ എന്നിവയും ഉണ്ടാകാറുണ്ട്.
അതുകൂടാതെ വളരെയധികം ക്ഷീണം ഉണ്ടാകാറുണ്ട് ഓർമ്മക്കുറവ് ഉറക്കം ഇല്ലായ്മ ശ്രദ്ധിക്കാനുള്ള ബുദ്ധിമുട്ട് പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും ഉണ്ടാകും. നമ്മുടെ ശരീരത്തിലെ വേദന മനസ്സിലാക്കുന്നത് നമ്മുടെ നാഡീവ്യൂഹമാണ് ഈ ഞരമ്പുകളിലെ വേദന മനസ്സിലാക്കാൻ വേണ്ടി സഹായിക്കുന്ന ചില ന്യൂറോ ട്രാൻസ്മിറ്റർസ് ഉണ്ട് ഇവയ്ക്ക് സംഭവിക്കുന്ന പ്രശ്നങ്ങളാണ് ഇതിന് കാരണം.
ഇവർക്ക് ചെറിയ വേദനകൾ പോലും മാറാതെ വേദനകൾ ആയി അനുഭവപ്പെടും. ടെസ്റ്റുകൾ വഴിയും ഇത് കണ്ടെത്താൻ സാധിക്കും. ഇതിനെ പ്രധാനമായിട്ടും എക്സസൈസ് തെറാപ്പി ചെയ്യാറുണ്ട്. പലതരത്തിലുള്ള എക്സസൈസുകൾ ആയിരിക്കും ഓരോ വ്യക്തികൾക്കും അനുസരിച്ച് ഡോക്ടർമാർ നൽകുന്നത്. അതുപോലെ ചില കേസുകളിൽ മരുന്നുകളും നിർദ്ദേശിക്കാറുണ്ട് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
2 thoughts on “വിട്ടുമാറാത്ത വേദനക്കും ക്ഷീണത്തിനും ശരിയായ ഉറക്കമില്ലായ്മക്കും ഇതാണ് കാരണം. ഇതാ കണ്ടു നോക്കൂ. | Chronic pain and fatigue”