നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളെപ്പറ്റി പണ്ടുള്ളവർക്ക് അറിയാമായിരുന്നു. എന്നാൽ ഭക്ഷണപദാർത്ഥങ്ങളിൽ സുഗന്ധം നൽകുന്ന ഒരു സുഗന്ധവ്യഞ്ജനമായി മാത്രമാണ് കൂടുതലാളുകളും കറുവപ്പട്ടയെ കാണുന്നത്. എന്നാൽ ഇതുമൂലം നിരവധി ആരോഗ്യഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. അടിവയറിൽ ഉണ്ടാകുന്ന കൊഴുപ്പിന് ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു.
കൂടാതെ ദിവസവും കറുവപ്പട്ട കഴിക്കുന്നത് മൂലം ശരീരഭാരം കുറയുമെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കി നല്ല കൊളസ്ട്രോളിന്റെ അളവിനെ വർധിപ്പിക്കുന്നതിനും ഇത് ഉപയോഗപ്പെടുത്തുന്നു. അതു വഴി ഹൃദയാരോഗ്യം സംരക്ഷിക്കും. ഹൃദ്രോഗത്തിന്റെ സാധ്യത 10% ത്തോളം കുറയ്ക്കുന്നു. ഇന്നത്തെ കാലത്ത് കുട്ടികളിൽ പോലും പെട്ടെന്ന് തന്നെ പ്രമേഹത്തിന്റെ സാധ്യത ഉണ്ടാകുന്നതാണ്.
ഈ രോഗപരിഹാരത്തിനും കറുവപ്പട്ട ഉപയോഗപ്പെടുത്തുക. ലളിതമായ ചില കറിക്കൂട്ടുകൾക്ക് ഇതുപോലെ ശരീരത്തിലെ പല പ്രശ്നങ്ങളിലും ഇല്ലാതാക്കാനുള്ള കഴിവ് കൂടുതലാണ് എന്ന പൂർവികർ കാലങ്ങൾക്ക് മുൻപ് കണ്ടുപിടിച്ചതുമാണ്. കറുവപ്പട്ടയുടെ പൊടി കറുവപ്പട്ടിയുടെ എണ്ണ കറുവപ്പട്ടയുടെ നീര് എന്നിങ്ങനെ മൂന്ന് രീതിയിൽ കറുവപ്പട്ട ഉപയോഗപ്പെടുത്തുന്നു.
ഉയർന്ന തോതിലുള്ള കൊഴുപ്പ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കറുവപ്പട്ട സഹായിക്കുന്നു. അത് പോലെ കറുവപ്പട്ടയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനത്തിന്റെ പ്രശ്നങ്ങളെ പരിഹരിക്കുകയും അതുവഴി മലബന്ധ പ്രശ്നങ്ങളെ തടയുകയും ചെയ്യുന്നു. അപ്പോൾ ഇത്രയേറെ ഗുണങ്ങൾ ആണ് കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.