അരിപ്പകളിലെ കറുപ്പ് നിറം 10 പൈസ ചെലവില്ലാതെ നിസാരമായി മാറ്റിയെടുക്കാൻ ഇതാ കിടിലൻ മാർഗ്ഗം. | Easy Tea Stainer Cleaning Tips

Easy Tea Stainer Cleaning Tips : അടുക്കളയിൽ എല്ലാം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് അരിപ്പുകൾ. അരിപ്പകൾ തന്നെ പലതരത്തിലുണ്ട് പ്ലാസ്റ്റിക്കിന്റെ അരിപ്പകളും സ്റ്റീലിന്റെ അരിപ്പകളുമായി നിരവധി വ്യത്യസ്തമായ തരത്തിൽ ഇന്ന് വിപണികളിൽ ലഭ്യമാണ്. അവയിൽ പലതും നാം ഉപയോഗിക്കുന്നതും ആണ്. ഏതുതരത്തിലുള്ള അരിപ്പ ആയാലും കുറച്ചുനാൾ ഉപയോഗിച്ചു കഴിഞ്ഞാൽ ചായക്കറയും കാപ്പിക്കറയും എല്ലാം പിടിച്ച് അത് കറുത്ത് പോകാനുള്ള സാധ്യതയുണ്ട്.

ഇത്തരത്തിൽ കറുത്തുപോകുന്ന അരിപ്പകൾ വളരെ എളുപ്പത്തിൽ തന്നെ ഇനി വൃത്തിയാക്കി എടുക്കാം. പുതിയത് പോലെ തന്നെ വെട്ടി തിളങ്ങാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ചു ബേക്കിംഗ് സോഡാ ഇട്ടു കൊടുക്കുക, അതിലേക്ക് കുറച്ചു വിനാഗിരി ഒഴിച്ച് കൊടുക്കുക. അതിനുശേഷം ആ വൃത്തിയാക്കേണ്ട അരിപ്പ അതിലേക്ക് വെച്ച് കൊടുക്കുക.

ശേഷം അത് മുങ്ങി കിടക്കുന്ന അത്രയും വെള്ളം ഒഴിക്കുക. നല്ലതുപോലെ ചൂടാക്കുക. വെള്ളം ചൂടായി വരുമ്പോൾ അതിലേക്ക് പാത്രം കഴുകുന്ന ഏതെങ്കിലും ഒരു സോപ്പ് കൂടി ചേർത്തു കൊടുക്കുക. അതിനുശേഷം നല്ലതുപോലെ തിളപ്പിക്കുക. അഞ്ചു മിനിറ്റ് എങ്കിലും തിളപ്പിച്ചതിനുശേഷം പാത്രം മാറ്റി വയ്ക്കുക. ചൂട് മാറിയതിനുശേഷം വെള്ളം കളയുക.

അതോടൊപ്പം തന്നെ അരിപ്പ വൃത്തിയാക്കി എടുക്കുക അതിനുവേണ്ടി ഒരു ബ്രഷ് ഉപയോഗിച്ച് അല്ലെങ്കിൽ സ്റ്റീലിന്റെ സ്ക്രബർ ഉപയോഗിച്ച് ഉറച്ചു കൊടുക്കുക. അരിപ്പുകൾ മാത്രമല്ല വീട്ടിൽ ഉപയോഗിക്കുന്ന സ്റ്റീലിന്റെ ഗ്രൈൻഡറുകൾ, കത്തി, അതുപോലെ ഏതു പാത്രങ്ങൾ വേണമെങ്കിലും ഇതേ രീതിയിൽ ഉപയോഗിക്കാവുന്നതാണ്. എല്ലാ വീട്ടമ്മമാർക്കും ഇത് വളരെയധികം ഉപകാരപ്പെടുന്നതായിരിക്കും ഇന്ന് തന്നെ ചെയ്തു നോക്കുക. Credit : Resmees Curry World

Leave a Reply

Your email address will not be published. Required fields are marked *