Easy Way To Clean The Lamp: മിക്കവാറും എല്ലാ വീടുകളിലും തന്നെ ഓട്ടു വിളക്കുകൾ ഉണ്ടായിരിക്കും. വിളക്കുകൾ സ്ഥിരം ഉപയോഗിച്ചാലും ഉപയോഗിക്കാതെ ഇരുന്നാലും അത് ക്ലാവു പിടിച്ച് വൃത്തികേട് ആകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ വൃത്തികേട് ആയിരിക്കുന്ന വിളക്കുകൾ ആയാലും മറ്റു പാത്രങ്ങൾ ആയാലും പുതിയത് പോലെ മാറ്റിയെടുക്കുന്നതിന് ഒരുപാട് മാർഗ്ഗങ്ങൾ വീട്ടമ്മമാർ ചെയ്യാറുണ്ട്.
അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ എളുപ്പത്തിൽ തന്നെ എല്ലാവർക്കും ഒരുപാട് പോലുമില്ലാതെ വൃത്തിയായി കിട്ടുന്നതിന് ഒരു എളുപ്പമാർഗം നോക്കാം. അതിനായി ആദ്യം തന്നെ അഴുക്കുപിടിച്ച ഒരു വിളക്ക് എടുക്കുക ശേഷം അതിലേക്ക് കുറച്ച് സാനിറ്റൈസർ ഒഴിക്കുക. അതിനുശേഷം വിളിക്കിന്റെ എല്ലാ ഭാഗത്തും തന്നെ നല്ലതുപോലെ ഒഴിച്ച് കൊടുക്കുക. ശേഷം കൈകൊണ്ട് നന്നായി കൊടുക്കുക.
അതിനുശേഷം കുറച്ച് ഭസ്മം എടുത്ത് വിളക്കിന്റെ എല്ലാ ഭാഗത്തും തന്നെ ഇട്ടു കൊടുക്കുക. അതിനുശേഷം കൈകൊണ്ട് നന്നായി കൊടുക്കുക. ശേഷം ഒരു 10 മിനിറ്റ് മാറ്റി വയ്ക്കുക. അതുകഴിഞ്ഞ് വിളക്കിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ വിനാഗിരി ഒഴിച്ചു കൊടുക്കുക. വീണ്ടും ഒരു 10 മിനിറ്റ് മാറ്റി വയ്ക്കുക. അതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് വിളക്ക് നല്ലതുപോലെ ഉരച്ചു കൊടുക്കുക.
ചെറുതായി ഉരച്ചു കൊടുക്കുമ്പോൾ തന്നെ കാണാം അഴകുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ഇല്ലാതായി വരുന്നത്. അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇതുപോലെ വൃത്തിയാക്കുകയാണെങ്കിൽ വിളക്കുകൾ നമുക്ക് പുതിയത് പോലെ ആക്കിയെടുക്കാം അതുപോലെ ഉരച്ചതിന്റെ ഒരു പാടുകൾ ഒന്നും വിളക്കിന്റെ മുകളിൽ ഉണ്ടാവുകയില്ല. ഈ മാർഗ്ഗം ഉപയോഗിച്ചുകൊണ്ട് വീട്ടിലെ എല്ലാ പാത്രങ്ങളെല്ലാം വൃത്തിയാക്കി എടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.