Easy Cleaning Kitchen Tip : അടുക്കളയിൽ ജോലി ചെയ്യുന്ന വീട്ടമ്മമാർ പലപ്പോഴും നേരിടുന്ന ഒരു പ്രശ്നമായിരിക്കും പാത്രങ്ങൾ അടിക്ക് പിടിച്ച് കഴിഞ്ഞു പോകുന്നത്. പലരും ചെയ്യാറുള്ളത് സ്റ്റീലിന്റെ സ്ക്രബർ ഉപയോഗിച്ചുകൊണ്ട് കുറച്ചു വൃത്തിയാക്കുകയാണ് എന്നാൽ എത്ര ഉരച്ച് വൃത്തിയാക്കിയാലും ചിലപ്പോൾ അതിന്റെ പാടുകൾ അവിടെത്തന്നെ അവശേഷിക്കും.
അത്തരം സാഹചര്യങ്ങളിൽ മറ്റു മാർഗ്ഗങ്ങൾ വീട്ടമ്മമാർക്ക് പരീക്ഷിച്ചു നോക്കേണ്ടതായി വരും. അത്തരത്തിൽ ഒരുപാട് പോലുമില്ലാതെ പാത്രങ്ങൾ വൃത്തിയാക്കി എടുക്കാൻ ഒരു പുതിയ ടിപ്പ് ചെയ്തു നോക്കാം. അതിനായി എന്ത് ചെയ്യണം എന്ന് നോക്കാം. അതിനായി അടിക്കുപിടിച്ച പാത്രം എടുത്ത് കരിഞ്ഞ ഭാഗം എത്രത്തോളം ഉണ്ടോ അത്രയും വെള്ളം എടുക്കുക.
ശേഷം അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ സോപ്പുപൊടി ഇട്ടു കൊടുക്കുക. പണിക്ക് പകരം ലിക്വിഡ് സോപ്പ് ആയാലും ഉപയോഗിക്കാവുന്നതാണ്. അതോടൊപ്പം ഒരു ടീസ്പൂൺ സോഡാപ്പൊടി ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം നല്ലതുപോലെ ചൂടാക്കാൻ വയ്ക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കുക. 10 മിനിറ്റ് നന്നായി തിളപ്പിക്കുക ശേഷം ചൂടാറാനായി മാറ്റിവയ്ക്കുക.
അതിലെ വെള്ളം കളയുക. ശേഷം സ്റ്റീൽ സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു കൊടുക്കുക. വൃത്തിയാക്കുമ്പോൾ കുറച്ച് സോപ്പ് പൊടി ഉപയോഗിക്കുക. വെറും രണ്ടു മിനിറ്റ് മാത്രം മതി. നല്ലതുപോലെ വൃത്തിയായി പാത്രം ലഭിക്കും. എല്ലാവരും തന്നെ ചെയ്തു നോക്കുക. വീട്ടമ്മമാർക്ക് എല്ലാവർക്കും ഇത് വളരെയധികം ഉപകാരപ്പെടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit :E&E Kitchen