പേസ്റ്റ് ഇനി ഇങ്ങനെയും ഉപയോഗിക്കാം. ഇതുപോലെയുള്ള അടുക്കളേ ടിപ്പുകൾ നിങ്ങൾ അറിയാതെ പോകരുത്. | Cleaning Kitchen With Paste

Cleaning Kitchen With Paste : പേസ്റ്റ് പല്ല് തേക്കാൻ മാത്രമല്ല അതുകൊണ്ട് പലതരത്തിലുള്ള ഉപയോഗങ്ങൾ കൂടിയുണ്ട്. ഇത്തരം ഉപയോഗങ്ങൾ നിങ്ങൾ അറിയാതെ പോകരുത് ഇത് അടുക്കളയിൽ വളരെയധികം ഉപയോഗപ്രദമാകും. ആദ്യത്തെ ഉപയോഗം എന്ന് പറയുന്നത് വീട്ടിൽ ചായ എടുക്കുന്ന ഫ്ലാസ്‌ക്കുകൾ അതുപോലെ തന്നെ ചൂടുവെള്ളം ആക്കി വെക്കുന്ന ഫ്ലാസ്‌ക്കുകൾ ഉണ്ടായിരിക്കും.

ഈ ഫ്ലാസ്കുകൾ എല്ലാം നമ്മൾ ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ വൃത്തിയാക്കി വയ്ക്കൂ. അതിനായി ആദ്യം തന്നെ ഫ്ലാസ് ലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക അതുപോലെ തന്നെ കുറച്ചു പേസ്റ്റ് ഇട്ടു കൊടുക്കുക ശേഷം കുപ്പി മൂടി നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഈ വെള്ളം കളയുകയോ അല്ലെങ്കിൽ ഒരു സ്പ്രേ കുപ്പിയിലേക്ക് പകർത്തുകയും ചെയ്യാം .

ഇത് നിങ്ങൾക്ക് മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാം. പകർത്തി വച്ചിരിക്കുന്ന പേസ്റ്റ് വെള്ളം ഉപയോഗിച്ച് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്.നമ്മൾ ഗ്യാസ് അടുപ്പിൽ പാചകം ചെയ്തു കഴിയുമ്പോൾ പലപ്പോഴും ആഹാരസാധനങ്ങളുടെ വേസ്റ്റ് അവിടെ ഉണ്ടാകും പലതും ചൂടുകൊണ്ട് ഉണങ്ങി പോയിട്ടും ഉണ്ടാകും അത്തരം അഴുക്കുകൾ നീക്കം ചെയ്യുന്നതിന് ഈ വെള്ളം തന്നെ ധാരാളമാണ്. അഴുക്ക് പിടിച്ച ഭാഗത്തെല്ലാം തന്നെ ഇത് സ്പ്രേ ചെയ്തുകൊടുക്കുക.

ശേഷം കുറച്ചു സമയം അതുപോലെ തന്നെ വയ്ക്കുക അത് കഴിഞ്ഞ് ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു നോക്കൂ പെട്ടെന്ന് തന്നെ അഴുക്കുകൾ എല്ലാം പോകുന്നത് കാണാം. പുതിയത് പോലെ തന്നെ തിളക്കമുള്ളതായി കാണപ്പെടും. ഇതേ വെള്ളം നിങ്ങൾക്ക് കിച്ചൻ സിംഗ് വൃത്തിയാക്കുവാനും സ്റ്റീൽ പൈപ്പുകൾ വൃത്തിയാക്കുവാനും ഉപയോഗിക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *