Cleaning Of Copper Coating Pan : ഇന്നത്തെ കാലത്ത് കൂടുതൽ വീട്ടമ്മമാരും നോൺസ്റ്റിക് പാത്രങ്ങൾ അതുപോലെ കോപ്പർ കോട്ടയം ഉള്ള പാത്രങ്ങൾ ആയിരിക്കും കൂടുതൽ ഉപയോഗിച്ച് വരുന്നത്. കാരണം ദീർഘനാളത്തേക്ക് നമുക്കത് ഉപയോഗിക്കാൻ സാധിക്കും എന്നാൽ വളരെ വൃത്തിയായി തന്നെ നമ്മൾ അതിനെ ക്ലീൻ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.
കോപ്പർ കോട്ടിങ് ഉള്ള പാത്രങ്ങൾ നമ്മൾ ഉപയോഗിക്കുമ്പോൾ അത് ഗ്യാസിന്റെ മുകളിൽ വച്ച് ഉപയോഗിക്കുകയാണെങ്കിൽ കൂടിയും പാത്രത്തിന്റെ അടിഭാഗത്ത് ചില കരിഞ്ഞ പാടുകൾ ഉണ്ടാകും. ഇത്തരം പാടുകൾ നീക്കം ചെയ്യാൻ വെറുതെ നമ്മൾ ഉപയോഗിച്ച് ഉരയ്ക്കുമ്പോൾ പാത്രം കേടാകും എന്നതൊഴിച്ച് ക്ലീൻ ആവുകയില്ല. അതുകൊണ്ടുതന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ആദ്യം തന്നെ ഒരു പാത്രം എടുക്കുക .
അതിലേക്ക് കുറച്ചു ഉപ്പിട്ട് കൊടുക്കുക അതിനുശേഷം ഒരു നാരങ്ങ എടുത്ത് രണ്ടായി മുറിച്ചതിന്റെ ഒരു പകുതി ഭാഗം ഉപ്പിൽ മുക്കിയതിനു ശേഷം പാത്രത്തിന്റെ അടിഭാഗത്ത് നല്ലതുപോലെ തേച്ചു കൊടുക്കുക നല്ല രീതിയിൽ തന്നെ തേച്ചു കൊടുക്കേണ്ടതാണ്. ഇപ്പോൾ നിങ്ങൾക്ക് കാണാൻ സാധിക്കും അതിന്റെ അഴുക്കുകൾ എല്ലാം തന്നെ പോകുന്നത് വളരെ എളുപ്പത്തിൽ പോകുന്നതായിരിക്കും .
ശേഷം ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് കൂടി ഉരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കരിഞ്ഞ പാടുകൾ എല്ലാം തന്നെ മാറ്റിയെടുക്കാം. ഉപ്പും നാരങ്ങയും വളരെ ബെസ്റ്റ് ക്ലീനിങ് സാധനങ്ങളാണ്. അതുകൊണ്ടുതന്നെ എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ.