തേങ്ങ അരച്ച് കറി വയ്ക്കുന്നവർ ആയിരിക്കും നമ്മളെല്ലാവരും തന്നെ. കേരളത്തിലെല്ലാം സുലഭമായി ലഭിക്കുന്ന ഒന്നു കൂടിയാണ് നാളികേരം എന്നു പറയുന്നത്. അതുപോലെ തന്നെയാണ് ഇത് കേടാകുന്നതും വളരെ പെട്ടെന്ന് തന്നെയായിരിക്കും. നാളികേരം ചിരകിയതിനു ശേഷം ചിലപ്പോൾ എങ്കിലും കുറച്ചെങ്കിലും അവശേഷിക്കാറുണ്ട്. അവൻ നമ്മൾ ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കുകയോ മറ്റോ ആണ് ചെയ്യാറുള്ളത്.
ഫ്രിഡ്ജിൽ വച്ച് സൂക്ഷിച്ചാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം തന്നെ അത് ഡ്രൈ ആയി പോകാറാണ് പതിവ്. അതുകൊണ്ടുതന്നെ ഇനി അത്തരത്തിൽ സംഭവിക്കാതെ നാളികേരം ഫ്രഷ് ആയിട്ട് തന്നെ ഇരിക്കാൻ ഒരു കിടിലൻ ടിപ്പ് ചെയ്തു നോക്കാം. അതിനായി ആദ്യം തന്നെ ഒരു പ്ലാസ്റ്റിക് കവർ എടുത്ത് അതിലേക്ക് നാളികേരത്തിന്റെ ഓരോ മുറിയും വെച്ചു കൊടുക്കുക ശേഷം കവർ മൂടി നാളികേരം കമിഴ്ത്തി വയ്ക്കുക. ഇതുപോലെ സൂക്ഷിക്കുകയാണെങ്കിൽ എത്ര നാൾ കഴിഞ്ഞാലും നാളികേരം ഡ്രൈ ആകാതെ ഫ്രഷ് ആയി തന്നെയിരിക്കും.
അടുത്ത എന്ന് പറയുന്നത് അടുക്കളയിൽ പുറത്തുവെച്ചാൽ പെട്ടെന്ന് തന്നെ ചീഞ്ഞുപോകുന്ന ഒന്നാണ് വെളുത്തുള്ളി സവാള ചുവന്നുള്ളി എന്നു പറയുന്നവയെല്ലാം. ഇവ കേടാകാതെ ഇരിക്കുന്നതിന് ഒരു മാർഗ്ഗം വെയിലത്ത് വെച്ച് ഇടയ്ക്ക് ചൂടാക്കുക എന്നതാണ്. അല്ലാത്തപക്ഷം ഇടയ്ക്ക് ഒരു പാനിലേക്ക് ഇട്ട് ചെറുതായി ചൂടു കൊള്ളിക്കുക.
അതുപോലെ തന്നെ പരിപ്പ് കടല തുടങ്ങിയ സാധനങ്ങൾ എല്ലാം ഡപ്പകളിൽ ആക്കി സൂക്ഷിച്ചാലും കുറച്ചുനാൾ കഴിഞ്ഞാൽ പ്രാണികൾ വരാം സാധ്യത കൂടുതലാണ്. ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കുവാൻ ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഇവയെല്ലാം ഒരു പാനിൽ ഇട്ട് നന്നായി ചൂടു കൊള്ളിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കുറെ നാളത്തേക്ക് കേടുവരാതെ സൂക്ഷിച്ചുവയ്ക്കാനും സാധിക്കും. Credit : Grandmother Tips