കാലാവസ്ഥ മാറ്റങ്ങൾ കൊണ്ട് പെട്ടെന്ന് പിടിപെടുന്ന അസുഖങ്ങളാണ് കഫക്കെട്ട് ചുമാ ജലദോഷം പനി എന്നിവ. എന്നാൽ ഇവ വന്നതുപോലെ ചിലപ്പോൾ തിരിച്ചു പോവുകയും എന്നാൽ ചില സമയങ്ങളിൽ അത് കാര്യമായി കുറയാതെ കൂടുതൽ ആവാൻ സാധ്യതയുമുണ്ട്. അതുപോലെ കഫക്കെട്ട് വന്നു കഴിഞ്ഞാൽ ശ്വാസം എടുക്കുന്നതിനും എല്ലാം വളരെ ബുദ്ധിമുട്ട് അനുഭവിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല .
ചില സമയങ്ങളിൽ പെട്ടെന്ന് മരുന്നു കഴിക്കുമ്പോൾ അപ്പോൾ അത് മാറി പോവുകയും എന്നാൽ ആ കഫം നെഞ്ചിൽ അതുപോലെ തന്നെ കെട്ടിക്കിടക്കുകയും ചെയ്യും. പിന്നീട് അത് വലിയ ബുദ്ധിമുട്ടുകൾക്ക് കാരണമാവുകയും ചെയ്യും. അത്തരത്തിലുള്ള അവസ്ഥയിലേക്ക് പോകുന്നതിനു മുൻപ് കഫക്കെട്ട് വരുമ്പോൾ തന്നെ ഇതുപോലെ ഒരു ഒറ്റമൂലി കഴിച്ചാൽ മതി. ഈ ഒറ്റമൂലി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
https://youtu.be/EYiwjH2kLHM
ഒരു പാൻ ചൂടാക്കി അതിലേക്ക്ഒരു നുള്ള് കുരുമുളക്, ചെറിയ കഷ്ണം ഇഞ്ചി ചെറിയ കഷണങ്ങളാക്കിയത് അഞ്ചോ ആറോ ഗ്രാമ്പുവും എടുത്തു വയ്ക്കുക. ശേഷം ഇഞ്ചി നല്ലതുപോലെ ചതച്ച് അതിന്റെ നീര് ഒരു ടീസ്പൂൺ എടുത്ത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കുക. അതിലേക്ക് കുരുമുളകും ഗ്രാമ്പുവും പൊടിച്ചത് ഒരു ടീസ്പൂൺ ചേർത്തു കൊടുക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ തേനും കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം കഫക്കെട്ട് വരുമ്പോൾ കഴിക്കാവുന്നതാണ്. ഇത് വായിൽ വെച്ച് കുറച്ചു സമയം പിടിക്കുക അതിനുശേഷം ഇറക്കി അതോടൊപ്പം ഒരു ഗ്ലാസ് ചൂട് വെള്ളം കൂടി കുടിക്കുക. എത്ര പഴകി കെട്ടിക്കിടക്കുന്ന കഫം പോലും പുറത്തുവരും. Credit : Vijaya Media