നമ്മളെല്ലാവരും തന്നെ വീട്ടിൽ കുക്കർ ഉപയോഗിക്കാറുണ്ടല്ലോ എന്നാൽ എത്രത്തോളം സുരക്ഷിതമായിട്ടാണ് നമ്മൾ ഉപയോഗിക്കാറുള്ളത് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ കുക്കർ പൊട്ടിത്തെറിച്ച് വലിയ അപകടങ്ങൾ ഉണ്ടായേക്കാം അതുകൊണ്ട് കുക്കർ ഉപയോഗിക്കുന്നവർ വളരെ ശ്രദ്ധയോടെ വേണം കാര്യങ്ങൾ ചെയ്യുവാൻ. ഒരു കുക്കർ ഉപയോഗിക്കുന്ന സമയത്ത് ആദ്യം നോക്കേണ്ട കാര്യം കുക്കറിന്റെയും വായവട്ടം കൃത്യമായിട്ടല്ലേ ഇരിക്കുന്നത് എന്ന് നോക്കുക.
പിന്നെ നോക്കേണ്ട മറ്റൊരു ഭാഗമാണ് സേഫ്റ്റി വാൽവ്. വിസിൽ വരുന്ന ഭാഗത്തും വാൽവ് വരുന്ന ഭാഗത്തുമുള്ള ഹോളുകൾ എന്തെങ്കിലും കാരണവശാൽ അടങ്ങിയിട്ടുണ്ടോ എന്ന് ഇടയ്ക്കിടെ നോക്കേണ്ടത് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ് അതുപോലെ വാഷ് നല്ല രീതിയിൽ തന്നെ വൃത്തിയാക്കി വയ്ക്കുക അതുപോലെ എന്തെങ്കിലും കേടുപാടുകൾ ഉണ്ടെങ്കിൽ ഉടനെ തന്നെ മാറ്റുക. അതുപോലെ പല കുക്കറുകൾക്കും പലതരത്തിൽ ആയിരിക്കും സേഫ്റ്റി വാലുവുകൾ ഉണ്ടായിരിക്കുന്നത് അതെല്ലാം പ്രത്യേകം ശ്രദ്ധിക്കുക.
അതുപോലെ കുക്കറിന്റെ മൂടി ഒരു കാരണവശാലും നിലത്ത് വീഴാനും അതുപോലെ എന്തെങ്കിലും തരത്തിലുള്ള ചതവുകൾ ഉണ്ടാകാനോ പാടുള്ളതല്ല. ഇതുപോലെ പുതിയതായി കുക്കർ വാങ്ങാൻ പോകുന്നവരാണെങ്കിൽ കുറച്ച് ഉയരമുള്ള കുക്കർ വാങ്ങുന്നതായിരിക്കും നല്ലത് കാരണം അതിനുള്ളിൽ വെള്ളം ഒഴിക്കുന്ന സമയത്ത് വിസിൽ വരുമ്പോൾ പുറത്തേക്ക് തെറിച്ചു പോകാതെ ഒഴിവാക്കാൻ എല്ലാം അത് വളരെ സഹായിക്കും.
അതുപോലെ വിസിൽ കൃത്യമായിട്ട് തന്നെ വർക്ക് ചെയ്യുന്നുണ്ടോ എന്ന് നോക്കണം ഇപ്പോൾ ഉപയോഗിച്ചു കഴിഞ്ഞാലും വിസിൽ നന്നായി വെള്ളത്തിലിട്ട് കഴുകി അതിലെ അഴുക്കുകൾ എല്ലാം തന്നെ കളയേണ്ടതാണ്. കുക്കർ കഴുകുന്ന സമയത്ത് അതിന്റെ വാൽവുകൾ വൃത്തിയാക്കുവാൻ ഒരു ബ്രഷ് ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : tip of idukki