കുക്കർ ഉപയോഗിക്കുന്നവർ ഉറപ്പായും ഇത് അറിഞ്ഞിരിക്കണം, ഈ ടിപ്സ് കാണാതെ പോവല്ലേ…

നമ്മളെല്ലാവരും വീടുകളിൽ പാചകം ചെയ്യുന്നതിന് കുക്കർ ഉപയോഗിക്കുന്നവരാണ്. പാചകം എളുപ്പമാക്കാൻ ആണ് കുക്കർ സഹായകമാകുന്നത്. എന്നാൽ ശരിയായ രീതിയിൽ കുക്കർ ഉപയോഗിക്കാതിരുന്നാൽ നല്ല പണി തന്നെ കിട്ടും. കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്.

ചിലത് കുക്കറിൽ വേവിക്കാനായി വയ്ക്കുമ്പോൾ അതിലെ വെള്ളം പുറത്തേക്ക് വരുകയും കുക്കർ കൂടുതൽ വൃത്തി കേടാവുകയും ചെയ്യുന്നു. കൂടാതെ കുറെ നാൾ കുക്കർ ഉപയോഗിച്ച് കഴിഞ്ഞാൽ അതിൽ കറ പിടിക്കാനുള്ള സാധ്യത ഏറെയാണ്. വളരെ എളുപ്പത്തിൽ കുക്കർ ക്ലീൻ ചെയ്യാനായി ഒരു ബൗളിൽ കുറച്ചു ബേക്കിംഗ് സോഡ ഇട്ടു കൊടുക്കുക അതിലേക്ക് അല്പം വിനാഗിരി കൂടി ചേർത്തു കൊടുക്കണം.

അതിലേക്ക് കുറച്ച് ഡിഷ് വാഷ് ലിക്വിഡ് കൂടി ഒഴിച്ചുകൊടുക്കുക ഇവയെല്ലാം കൂടി നന്നായി യോജിപ്പിക്കണം. അവ പേസ്റ്റ് രൂപത്തിൽ ആക്കി കുക്കറിന്റെ എല്ലാ ഭാഗങ്ങളിലും തേച്ചു കൊടുക്കുക. കുക്കറിന്റെ വിസിലിലും അടപ്പിലും എല്ലാ ഭാഗത്തും ഒരുപോലെ തേച്ചു കൊടുക്കണം. ഒരു 15 മിനിറ്റോളം റസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം സാധാ സ്റ്റീൽസ്ക്രബർ ഉപയോഗിച്ച് ഉരച്ച് കൊടുത്താൽ മതി.

ഇങ്ങനെ ചെയ്യുന്നതിലൂടെ കുക്കർ പുതുപുത്തനായി മാറും. പല പാത്രങ്ങളിലും പ്രധാന പ്രശ്നമാണ് കുറച്ചു ദിവസം ഉപയോഗിച്ചു കഴിഞ്ഞാൽ അതിന്റെ പിടി ലൂസ് ആവുക എന്നത്. നമ്മൾ പലപ്പോഴും സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ടൈറ്റ് ചെയ്യുന്നതാണ് പതിവ്. സ്ക്രൂവിന്റെ ഭാഗത്ത് കുറച്ച് ഫെവിക്ക ഇറ്റിച്ചു കൊടുക്കുക അതിനുശേഷം ടൈറ്റ് ആക്കുക. ഇങ്ങനെ ചെയ്താൽ കുറെ ദിവസം ലൂസ് ആവുകയില്ല. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.