പലർക്കുമുള്ള ഒരു പ്രശ്നമാണ് തൊണ്ടയിലെ കഫം. ഇത് പല രീതിയിലും ഉണ്ടാകാം, തൊണ്ടയിലേക്ക് വരുന്ന കഫം തൊണ്ടയിൽ തന്നെ വരുന്നതാകാം അല്ലെങ്കിൽ സൈനസിലോ നൈസൽ ട്രാക്കിലോ ഉണ്ടായി തൊണ്ടയിലേക്ക് വരുന്നതുമാകാം. ഇതും അല്ലെങ്കിൽ വയറ്റിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കാരണവും ആവാം. പ്രധാനമായും തൊണ്ടയിൽ ഇത്തരത്തിൽ കഫം വരുന്നത് സൈനസ് കൊണ്ടാണ്.
അലർജി പ്രശ്നങ്ങൾ ഉണ്ടെങ്കിലും തൊണ്ടയിൽ ഇത്തരത്തിൽ കഫ ശല്യം ഉണ്ടാകുന്നു. സൈനസിന്റെ പ്രശ്നമല്ലാതെ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ലക്ഷണമായും തൊണ്ടയിൽ കഫം നിറയുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ നേരിടുന്ന ഒന്നുതന്നെയാണ് കഫ ശല്യം. ഇതിനുള്ള പരിഹാരമായി വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കാവുന്ന ഒരു ഒറ്റമൂലിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
മിക്ക വീടുകളിലും സാധാരണയായി കാണപ്പെടുന്ന സസ്യങ്ങളാണ് തുളസിയും പനിക്കൂർക്കയും. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായവയാണ് തുളസിയും പനിക്കൂർക്ക ഇലയും. പണ്ടുകാലം മുതൽക്കേ വീട്ടുവൈദ്യങ്ങളിൽ ഇവയെല്ലാം ഉപയോഗിച്ചിരുന്നു. ചുമ, കഫക്കെട്ട്, ജലദോഷം, പനി എന്നിവയ്ക്കുള്ള പരിഹാരമായി പനിക്കൂർക്കയിലെയും തുളസി ഇലയും എല്ലാം സഹായകമാകും.
ഇവ രണ്ടും നന്നായി കുതിച്ചത് അതിൻറെ നീര് പിഴിഞ്ഞെടുക്കുക അതിലേക്ക് അല്പം തേനും കായം പൊടിച്ചതും ചേർത്തു കൊടുക്കണം. ഇവയെല്ലാം നന്നായി യോജിപ്പിച്ച് ഇളക്കി രാവിലെയും വൈകിട്ടും ആയി ഈ മരുന്ന് കുടിക്കുക.ചുമയും കഫക്കെട്ടും എല്ലാം ദിവസങ്ങൾക്കുള്ളിൽ പമ്പകടക്കും. നാച്ചുറൽ ആയ പദാർത്ഥങ്ങൾ കൊണ്ട് തയ്യാറാക്കിയ ഈ മരുന്ന് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. ദീർഘകാലമായി കഫ ശല്യം കൊണ്ട് ബുദ്ധിമുട്ടുന്നവർക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. ഇത് തയ്യാറാക്കുന്ന വിധം വ്യക്തമായി മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.