കസ്കസ് ഇനി വീട്ടിൽ തന്നെ കിട്ടും, ഈ ചെടി ഉണ്ടായാൽ മതി…

തുളസി ചെടികൾ ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും പ്രത്യേകിച്ചും കേരളത്തിൽ. മലയാളികളുടെ പ്രിയപ്പെട്ട സസ്യങ്ങളിൽ ഒന്നാണ് തുളസി. അവ തന്നെ രണ്ടു വിധത്തിൽ ഉണ്ട്, രാമതുളസിയും കൃഷ്ണതുളസിയും. നിരവധി ആരോഗ്യ ഗുണങ്ങളും ഔഷധഗുണങ്ങളും ഉള്ളവയാണ് തുളസി ചെടികൾ. പല രോഗങ്ങളുടെയും ശമനത്തിനായി ഈ ചെടി ഉപയോഗിച്ച് വരുന്നു. ആരോഗ്യ ഗുണങ്ങൾക്ക് പുറമേ ദൈവീകത നിറഞ്ഞ ഒരു സസ്യം കൂടിയാണ് തുളസി.

എന്നാൽ പല ആളുകൾക്കും തുളസിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് വലിയ ധാരണയില്ല എന്നതാണ് വസ്തുവും. അതുകൊണ്ടുതന്നെ ആവാം ഇന്നത്തെ തലമുറ ഈ സസ്യത്തെ പൂജകൾക്കു മാത്രമായി മാറ്റിവെച്ചിരിക്കുന്നത്. രാമതുളസിയിൽ നിന്നും കസ്കസ് നിർമ്മിക്കാനുള്ള ഒരു വഴിയാണ് ഈ വീഡിയോയിലൂടെ കാണിച്ചുതരുന്നത്. രാമതുളസി വീട്ടിൽ നട്ടുപിടിപ്പിക്കുന്നത് വളരെ ഗുണകരമാണ് എന്നാൽ മിക്ക വീടുകളിലും സാധാരണയായി കണ്ടുവരുന്നത് കൃഷ്ണതുളസിയാണ്.

അതുപോലെതന്നെ ഒരെണ്ണം വെച്ചുപിടിപ്പിച്ചാൽ നിറയെ ഉണ്ടാവുന്ന എന്നാണ് രാമൻ തുളസിയും. ഇതിൽ നിന്നുമാണ് കസ്കസ് ഉണ്ടാക്കുന്നതെന്ന് പലരും കേട്ടിട്ടുണ്ടെങ്കിലും അത് എങ്ങനെയാണെന്ന് മിക്ക ആളുകൾക്കും അറിയില്ല. രാമതുളസിയുടെ വിത്തുകളിൽ നിന്ന് കസ്കസ് ലഭിക്കുന്നതാണ്. അതിൻറെ വിത്തുകളിലായി കാണപ്പെടുന്ന കറുപ്പ് നിറത്തിലുള്ള തരികൾ വെള്ളത്തിലിട്ടു കൊടുക്കുക അപ്പോൾ അവ കസ്കസിന്റെ രൂപത്തിൽ ആയി മാറും.

ഈ സസ്യം നട്ടുവളർത്താൻ ബുദ്ധിമുട്ടുകൾ ഒന്നുമില്ല വെള്ളമൊഴിച്ചു കൊടുത്താൽ തന്നെ ഇവ നന്നായി വളർന്നു കിട്ടും. ഒരു രൂപ പോലും ചിലവില്ലാതെ കസ്കസ് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുന്നതിനായി ഈ വീഡിയോയിലൂടെ മനസ്സിലാക്കുക. തുളസിയിൽ നിന്നും കസ്കസ് എങ്ങനെ ഉണ്ടാക്കിയെടുക്കും എന്നറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.