Tasty Crispy Rice Flour Vada : അരിപ്പൊടി ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന വടയുടെ റെസിപ്പി നോക്കാം. ഇനി ഇനി വളരെ എളുപ്പത്തിൽ തയ്യാറാക്കാം നല്ല മൊരിഞ്ഞ വട. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അരക്കപ്പ് അരിപ്പൊടി എടുക്കുക. അതിലേക്ക് ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ചുകൊടുത്ത് നന്നായി യോജിപ്പിച്ച് എടുക്കുക.
നല്ലതുപോലെ ഇളക്കി കൊടുക്കേണ്ടതാണ്. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മൂന്ന് ബ്രഡ് ചെറുതായി അതിനുശേഷം ഇട്ടുകൊടുത്ത് പൊടിച്ചെടുക്കുക. ഇത് അരിപ്പൊടിയിലേക്ക് ചേർത്തു കൊടുക്കുക. ശേഷം അതിലേക്ക് അരക്കപ്പ് സവാള ചെറുതായി അരിഞ്ഞത് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ആവശ്യത്തിന് കറിവേപ്പില രുചി കൂട്ടുന്നതിന് ആവശ്യത്തിനു മല്ലിയില. വടക്ക് ആവശ്യമായ ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക.
കയ്യിൽ വെച്ച് പരത്താൻ പാകത്തിന് മാവ് തയ്യാറാക്കുക. ശേഷം ഒരു 10 മിനിറ്റ് മാറ്റി വയ്ക്കുക. അല്ലെങ്കിൽ അപ്പോൾ തന്നെ വട തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ആദ്യം കയ്യിൽ കുറച്ച് എണ്ണ തടവുക. ശേഷം തയ്യാറാക്കിയ മാവിൽ നിന്ന് ചെറിയ ഉരുളകൾ ഉരുട്ടിയെടുത്ത് കയ്യിൽ വെച്ച് പരത്തി നടുവിൽ ഒരു ഹോളിട്ടു കൊടുക്കുക.
വളരെ ശ്രദ്ധയോടെ തന്നെ പരത്തി എടുക്കേണ്ടതാണ്. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ തയ്യാറാക്കിയ ഓരോ വടയും ഇട്ടുകൊടുത്ത് നല്ലതുപോലെ പൊരിച്ചെടുക്കുക. വട ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാവുന്നതാണ്. ഓരോ വടയും ഇതേ രീതിയിൽ തന്നെ തയ്യാറാക്കി എടുക്കുക. ചെറിയ ചൂടോടുകൂടി തന്നെ കഴിക്കാവുന്നതാണ്. Video credit : Shamees Kitchen