ഇനി കറിവേപ്പില തഴച്ചു വളരുന്നില്ല എന്ന് ആരും പരാതി പറയില്ല, ഈ ടെക്നിക് പ്രയോഗിക്കൂ….

നമ്മുടെ വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ നമുക്ക് തന്നെ കൃഷി ചെയ്യാൻ കഴിയുമെങ്കിൽ അതാണ് ഏറ്റവും ഉത്തമം. ഇന്ന് ഒട്ടുമിക്ക വീട്ടമ്മമാരും ഇത്തരത്തിൽ ചെയ്യുന്നുണ്ട്. എന്നാൽ വീട്ടിൽ കറിവേപ്പില ചെടി വളർത്തുന്നവരുടെ പ്രധാന പരാതിയാണ് അവ തഴച്ചു വളരുന്നില്ല എന്നത്. മിക്ക വീടുകളിലും കറിവേപ്പിലയുടെ ചെടി മുരടിച്ചു നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുക. അതിനുള്ള പ്രധാനകാരണം അവയ്ക്ക് ആവശ്യമായ പോഷകങ്ങൾ എത്തുന്നില്ല എന്നതാണ്.

എന്തൊക്കെ ചെയ്തിട്ടും എത്രയൊക്കെ വെള്ളം ഒഴിച്ചിട്ടും കറിവേപ്പില മുരടിച്ചു തന്നെ നിൽക്കുന്നു ഇതിന് എന്ത് ചെയ്യണമെന്നു മിക്ക ആളുകൾക്കും അറിയില്ല. എന്നാൽ കറിവേപ്പില നന്നായി തഴച്ചു വളരാനുള്ള നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പറയുന്നത്. കറിവേപ്പിലയുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാവിധ പോഷകങ്ങളും അടങ്ങിയ ഒന്നാണ് കടലപ്പിണ്ണാക്ക്.

ഒരു പാത്രത്തിൽ കുറച്ച് കടലപ്പിണ്ണാക്ക് എടുത്ത് അതിലേക്ക് മൂന്നു ഗ്ലാസ് കഞ്ഞിവെള്ളം ചേർത്ത് കൊടുക്കുക. തലേദിവസത്തെ കഞ്ഞിവെള്ളം ആണെങ്കിൽ അതാണ് ഏറ്റവും ഉത്തമം. പിണ്ണാക്ക് നന്നായി കഞ്ഞി വെള്ളത്തിൽ കുഴച്ചെടുക്കുക. കറിവേപ്പില തയ്യിന്റെ തൊട്ടടുത്തുള്ള മണ്ണ് നീക്കം ചെയ്തതിനുശേഷം അതിനു ചുറ്റുമായി വളം ഇട്ടു കൊടുക്കുക. വളരെ പെട്ടെന്ന് തന്നെ കറിവേപ്പില തഴച്ചു വളരുവാനുള്ള നല്ലൊരു ടിപ്പാണിത്.

അതിനുശേഷം മണ്ണുകൊണ്ട് ആ ഭാഗം ചെറുതായി മുടി കൊടുക്കേണ്ടതുണ്ട്. ആഴ്ചയിൽ ഒരു പ്രാവശ്യം എന്ന വണ്ണം നാലാഴ്ചകളിൽ ഇത് തുടർച്ചയായി ചെയ്തുകൊടുക്കുക. ഇത് ചേർത്തതിനുശേഷം കുറച്ചു കരി അല്ലെങ്കിൽ ചാരം കൂടി അതിലേക്ക് ഇട്ടു കൊടുക്കുകയാണെങ്കിൽ ഏറ്റവും നല്ലതാണ്. ഇത് ചെയ്യുന്നതിലൂടെ എത്ര മുരടിച്ച കറിവേപ്പിലയും നന്നായി തഴച്ചു വളരും. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.