വീട്ടിൽ ചെടികൾ വെച്ച് പിടിപ്പിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക ആളുകളും. ഇന്ന് പച്ചക്കറി കൃഷിക്ക് വളരെയധികം പ്രാധാന്യമുണ്ട്. വിഷമില്ലാത്ത പച്ചക്കറി കഴിക്കണമെങ്കിൽ വീട്ടിൽ തന്നെ കൃഷി ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. നിരവധി വീടുകളിൽ ഇത്തരത്തിൽ പലതരത്തിലുള്ള പച്ചക്കറികൾ കൃഷി ചെയ്തുവരുന്നു. എന്നാൽ എല്ലാവരും പറയുന്ന പ്രധാന പരാതിയാണ് കറിവേപ്പില മുരടിക്കുന്നത്.
എല്ലാ വീടുകളിലും ഒരു മുരടിച്ച കറിവേപ്പില എങ്കിലും ഉണ്ടാകും. എത്ര മുരടിച്ച കറിവേപ്പില ആണെങ്കിലും അത് കാടുപിടിച്ച് വളരുന്നതിന് ചില കാര്യങ്ങൾ അറിഞ്ഞാൽ മതി. അതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നത്. കറിവേപ്പില വളർച്ചയ്ക്ക് ചില വളങ്ങൾ ചേർക്കേണ്ടതുണ്ട്. മണ്ണിൽ നിന്നും അതിന് ആവശ്യമായ മൂലകങ്ങൾ ലഭിക്കാതെ വരുമ്പോഴാണ് അവ വളരെ ആദ്യം മുരടിച്ചു പോകുന്നത്.
കറിവേപ്പില വളർച്ചയ്ക്കായി ആവശ്യമുള്ള വളം നമ്മൾ തന്നെ കൊടുക്കുകയാണെങ്കിൽ അവ തഴച്ചു വളരുക തന്നെ ചെയ്യും. ഒരു ചിരട്ട അളവിൽ പച്ച ചാണകവും ഒരു ചിരട്ട കമ്പോസ്റ്റ് വളവും എടുക്കുക. ഇവ രണ്ടും ഒരു ലിറ്റർ വെള്ളം ഒഴിച്ച് അഞ്ചുദിവസം വയ്ക്കുക. അഞ്ചുദിവസം കഴിയുമ്പോൾ അത്യാവിശ്യം സ്മെല്ല് ഇതിൽ നിന്നും വരും എന്നാൽ അതൊന്നും ശ്രദ്ധിക്കേണ്ട.
5 ലിറ്റർ വെള്ളം ഒഴിച്ച് നല്ലവണ്ണം ഡയല്യൂട്ട് ആക്കിയതിനു ശേഷം. അതിൽ നിന്നും ഒരു ലിറ്റർ എടുത്ത് രാവിലെ ചെടിയിലേക്ക് ഒഴിച്ചു കൊടുക്കുക. ആദ്യം കുറച്ചു വെള്ളം ഒഴിച്ച് മണ്ണ് നനഞ്ഞ ശേഷം വേണം ഇത് ഒഴിച്ചു കൊടുക്കുവാൻ. മണ്ണ് ചെറുതായി ഇളക്കി കൊടുത്ത് രണ്ടു ചിരട്ട ചാണകം കൂടി ഇട്ടു കൊടുക്കണം. ഇതിനെക്കുറിച്ച് അറിയുന്നതിന് വീഡിയോ കാണുക.