കർട്ടണുകൾ പുതു പുത്തൻ ആക്കി മാറ്റാൻ ഈ രീതി പരീക്ഷിച്ചു നോക്കൂ, ഉഗ്രൻ ട്രിക്ക്….

വീട്ടിലെ ജനലുകളും വാതിലുകളും തുടച്ചു വൃത്തിയാക്കുന്നതിനേക്കാളും ഏറ്റവും കഷ്ടം ഏറിയ ഒരു ജോലിയാണ് കർട്ടണുകൾ വൃത്തിയാക്കുക എന്നത്. സ്റ്റീലിന്റെ റിങ്ങുകൾ അതിനുള്ളതിനാൽ വാഷിംഗ് മെഷീൻ ഉപയോഗിച്ച് ക്ലീൻ ചെയ്യുവാൻ സാധിക്കുകയില്ല എന്നാൽ വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനുള്ള നല്ലൊരു ടെക്നിക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.

റിങ്ങുകളുള്ള കർട്ടൻ പോലും കേടാവാതെ തന്നെ വാഷിംഗ് മെഷീനിൽ ഇട്ട് വൃത്തിയാക്കുവാൻ സാധിക്കുന്നതാണ്. കർട്ടൻ അടിച്ചതിനു ശേഷം അതിൻറെ റിങ്ങുകളിലൂടെ ഒരു കയർ ഉപയോഗിച്ച് കൂട്ടിക്കെട്ടുക. ഒരു പില്ലോ കവർ എടുത്ത് റിങ്ങുള്ള ഭാഗം അതിനുള്ളിലേക്ക് ആക്കി കയറ്റി കെട്ടി കൊടുക്കുക. ഇനി അത് വാഷിങ്മെഷീൻ ഉപയോഗിച്ച് വൃത്തിയാക്കി എടുക്കാവുന്നതാണ്.

സോപ്പുപൊടിയുടെ കൂടെ തന്നെ കുറച്ചു ബേക്കിംഗ് സോഡ കൂടി അതിലേക്ക് ചേർത്ത് കൊടുക്കണം. കർട്ടൻ വൃത്തിയാവാനും അതിലെ ദുർഗന്ധം അകറ്റാനുമെല്ലാം ബേക്കിംഗ് സോഡ ഏറെ ഗുണം ചെയ്യുന്നു. കൂടാതെ നല്ലൊരു അണുനാശിനി കൂടിയാണ്. പില്ലോ കവർ ഉപയോഗിച്ച് നമ്മൾ കെട്ടിക്കൊടുത്ത ഭാഗവും അതിനോടൊപ്പം തന്നെ വൃത്തിയാവും. റിങ്ങിന്റെ ഭാഗത്തുള്ള അഴുക്കുകളും പോയി കർട്ടൻ നല്ല ക്ലീൻ ആയി കിട്ടും.

ഇന്ന് മിക്ക വീടുകളിലും ബ്ലൈൻഡ് ആണ് ഉപയോഗിക്കുന്നത് അത് ക്ലീൻ ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കാം. ഒരു ബക്കറ്റിൽ കുറച്ചു വെള്ളം എടുക്കുക അതിലേക്ക് രണ്ട് കർപ്പൂരം പൊടിച്ചുചേർത്തു കൊടുക്കണം. കുറച്ചു കംഫർട്ട് കൂടി അതിലേക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. കോട്ടൺന്റെ ഒരു തുണിയെടുത്ത് വെള്ളത്തിലേക്ക് മുക്കി ബ്ലൈൻഡ് ക്ലീൻ ചെയ്യാവുന്നതാണ്. കൂടുതൽ ടിപ്പുകൾ മനസ്സിലാക്കുന്നതിനായി വീട്ടിൽ മുഴുവനായും കാണുക.