നിമിഷങ്ങൾക്കുള്ളിൽ പാത്രം വെട്ടി തിളങ്ങാൻ ഈ ലിക്വിഡ് ഉപയോഗിക്കു…

നിത്യജീവിതത്തിൽ വളരെ ഗുണപ്രദമാകുന്ന ചില ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഇപ്പോൾ കടകളിൽ നിന്നും നമുക്ക് ലഭിക്കുന്നത് പേപ്പർ ബാഗുകൾ ആണ്. ഇതു മുഴുവനായും ഓപ്പൺ ആയി ഇരിക്കുന്നതുകൊണ്ട് നമുക്ക് പലപ്പോഴും ഉപയോഗിക്കുവാൻ വളരെ മടിയാണ്. അത് ക്ലോസ് ചെയ്ത് ഉപയോഗിക്കുവാനായി നമുക്ക് എന്ത് ചെയ്യണം എന്ന് നോക്കാം.

അതിനായി രണ്ട് ചരടിന്റെ അറ്റവും നേർക്കുനേർ മറ്റ് വശത്തെ ഹോളിലൂടെ കൊടുക്കുക. ആ രണ്ട് ചരടും വലിച്ചു കഴിഞ്ഞാൽ അവ ക്ലോസ് ആയി മാറും. ബസിലൊക്കെ പോകുമ്പോൾ ഓപ്പൺ ആയിരിക്കുന്നത് വളരെ ബുദ്ധിമുട്ടായി നമുക്ക് തോന്നും എന്നാൽ ഈ രീതിയിൽ ക്ലോസ് ചെയ്ത് എടുത്താൽ എവിടെ വേണമെങ്കിലും നമുക്ക് പേപ്പർ കവറുകൾ കൊണ്ടുപോകാവുന്നതാണ്.

ബീഫും ചിക്കനും പാചകം ചെയ്യുമ്പോൾ നെയ്യുള്ളതാണ് ഏറ്റവും ടേസ്റ്റ്. എന്നാൽ പാത്രങ്ങൾ കഴുകി എടുക്കുവാൻ നമുക്ക് വലിയ ബുദ്ധിമുട്ടായി തോന്നും. വളരെ ഈസിയായി തന്നെ എത്ര മെഴുക്കുള്ള പാത്രങ്ങളും നമുക്ക് കഴുകിയെടുക്കാവുന്നതാണ്. അതുപോലെതന്നെ ഫിഷും മീറ്റും ഫ്രൈ ചെയ്ത പാൻ കഴുകുന്നതിനും നമുക്ക് മടി തോന്നാറുണ്ട്. എന്നാൽ ഇനി അതൊക്കെ വളരെ ഈസിയായി തന്നെ ക്ലീൻ ചെയ്ത് എടുക്കാം.

അതിനായി ആദ്യം തന്നെ പാത്രങ്ങളിൽ ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. ഒരു ഗ്ലാസ് ചൂട് വെള്ളം ഉപയോഗിച്ച് തന്നെ എല്ലാ പാത്രത്തിലെയും നെയ്യ് കളയാവുന്നതാണ്. അതിലെ നെയ്യ് പോയി കഴിയുമ്പോൾ തന്നെ പാത്രം കഴുകാനുള്ള ബുദ്ധിമുട്ടു മാറിക്കിട്ടും. ആ വെള്ളം സിങ്കിൽ ഒഴുക്കാതെ പുറത്ത് ഒഴിക്കുന്നതാവും നല്ലത്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.