ആരോഗ്യപരമായ ഒട്ടേറെ ഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് ബദാം അഥവാ അൽമണ്ട്സ്. ദിവസവും ബദാം കഴിക്കുന്നത് ആരോഗ്യപരമായ ഗുണങ്ങൾ ലഭിക്കുന്നതിന് കാരണമാവും. എന്നാൽ ബദാം കഴിക്കേണ്ടത് ഒരു പ്രത്യേക രീതിയിലാണ് ഇങ്ങനെ കഴിച്ചാൽ മാത്രമേ ഇരട്ടി ഗുണങ്ങൾ ലഭിക്കുകയുള്ളൂ.ദിവസവും ബദാം വെള്ളത്തിൽ കുതിർത്ത് വെറും വയറ്റിൽ കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
വെറും വയറ്റിൽ കഴിക്കുമ്പോൾ അത് പെട്ടെന്ന് തന്നെ ശരീരം വലിച്ചെടുക്കുന്നു. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർക്കുള്ള ഏറ്റവും മികച്ച ഒരു ഭക്ഷണം കൂടിയാണിത്.ശരീരത്തിലെ മോശം കൊളസ്ട്രോളിന് നീക്കംചെയ്ത് നല്ല കൊളസ്ട്രോളിന്റെ ഉത്പാദനം വർദ്ധിക്കുവാൻ ഇത് സഹായിക്കുന്നു. അതുകൊണ്ടുതന്നെ കൊളസ്ട്രോൾ പ്രശ്നമുള്ളവർ ദിവസവും ബദാം കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
കരൾ വൃക്ക എന്നീ അവയവങ്ങളിൽ ശുദ്ധീകരിക്കുന്നതിനും ഇതിന് വലിയ പങ്കുണ്ട്. കരളിലെ ടോക്സിനുകളെ നീക്കം ചെയ്ത് ശരീരം ശുദ്ധീകരിക്കുന്നതിനും ബദാം ഗുണകരമാണ്. ദിവസവും ബദാം ശീലമാക്കുന്നത് പഞ്ചസാരയെ വളരെ കുറഞ്ഞ തോതിൽ മാത്രമേ ശരീരത്തിലേക്ക് കടത്തിവിടുകയുള്ളൂ. അങ്ങനെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുവാൻ സഹായകമാണ്. അതിനാൽ പ്രമേഹ രോഗികൾക്കും ഏറ്റവും ഗുണപ്രദമായ ഒന്നാണ്.
ആരോഗ്യഗുണങ്ങൾക്ക് പുറമേ സൗന്ദര്യ ഗുണങ്ങളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മ കോശങ്ങൾക്ക് മുറുക്കം നൽകുന്ന കോളജൻ ഉൽപാദനത്തിന് ഇത് ഏറെ സഹായിക്കുന്നു. ഇതിലെ വൈറ്റമിൻ ഇ കോശങ്ങൾക്ക് ഏറെ നല്ലതാണ്. ചർമ്മത്തിലെ ചുളിവുകൾ അകറ്റി തിളക്കവും മൃദുത്വവും ചെറുപവുമെല്ലാം നിലനിർത്തുവാൻ സഹായകമാണ്. ദഹനപ്രക്രിയ എളുപ്പത്തിൽ ആക്കുന്നതിനും വയറിന്റെയും കുടലിന്റെയും ആരോഗ്യത്തിന് ഇത് ഏറെ ഉത്തമമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബറുകൾ നല്ല ശോധനയ്ക്കും കുടലിന്റെ ആരോഗ്യത്തിനും മികച്ചതാണ്. ഇതിൻറെ ആന്റിഓക്സിഡൻറ് ഗുണങ്ങൾ കാൻസർ പോലുള്ള രോഗങ്ങൾ തടയുന്നു.