ഏതു പ്രായക്കാരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് താരൻ. ഇതുണ്ടാക്കുന്ന അസ്വസ്ഥതകൾ സുഖകരമല്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഇത് നേരിടേണ്ടി വരുന്നു. ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന അസഹനീയമായ ചൊറിച്ചിലാണ് പ്രധാന ലക്ഷണം. അടർന്നു പോകുന്ന വെളുത്ത നിറത്തിലുള്ള ചർമ്മകോശങ്ങൾ താരന്റെ മറ്റൊരു ലക്ഷണമാണ്. പലരുടെയും തെറ്റായ ധാരണ മോശമായ ശുചിത്വ ശീലമാണ്.
താരൻ ഉണ്ടാവുന്നതിന് കാരണമെന്നാണ് എന്നാൽ യഥാർത്ഥത്തിൽ അതല്ല. തലയോട്ടിയിലെ ശിരോചർമത്തിൽ നിർജീവ ചർമ്മ കോശങ്ങൾ അടിഞ്ഞുകൂടുന്നതിന്റെ ഫലമായാണ് താരൻ ഉണ്ടാകുന്നത്. തലയോട്ടിയിലെ മൃത ചർമ്മ കോശങ്ങൾ അമിതമാകുന്നത് പല അസ്വസ്ഥതകളും ഉണ്ടാക്കുന്നു. എണ്ണമയമുള്ള തലയോട്ടിയിൽ ഇവ കൂടുതലായും കാണപ്പെടുന്നു എണ്ണയുടെ അളവ് അമിതമാകുന്നത് ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും.
ഈ ബാക്ടീരിയകൾ താരൻ ഉണ്ടാക്കുന്ന ഫംഗസ് അണുബാധയ്ക്ക് കാരണമാകുന്നു. ക്രമരഹിതമായി മുടി കഴുകുന്നതാണ് താരൻ ഉണ്ടാകുന്നതിന്റെ മറ്റൊരു കാരണം. വ്യായാമം ചെയ്യുമ്പോൾ തലയോട്ടി നല്ലോണം വിയർക്കുന്നു അങ്ങനെയുള്ള സന്ദർഭങ്ങളിൽ താരൻ തഴച്ചു വളരും. താരൻ അകറ്റുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. അതിൽ ഏറ്റവും ഫലപ്രദമായ ഒന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇതിനായി ആര്യവേപ്പില എടുക്കുക. നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം അല്പം കഞ്ഞി വെള്ളം ഉപയോഗിച്ച് അരച്ചെടുക്കുക. ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കേണ്ടതാണ്. കുളിക്കുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഇത് ചെയ്യുക. തുടർച്ചയായി ഒരാഴ്ച ഇത് ചെയ്താൽ താരൻ പൂർണ്ണമായും മാറിക്കിട്ടും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ രീതി ഏതു പ്രായക്കാർക്കും ഉപയോഗിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് വിശദമായി അറിയുന്നതിന് വീഡിയോ കാണൂ.