സ്വാഭാവികമായി തിളങ്ങുന്ന മുഖചർമ്മം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ സമ്മർദ്ദം നിറഞ്ഞ നമ്മുടെ ദൈനംദിന ജീവിതശൈലിയും തിരക്കേറിയ ഷെഡ്യൂളുകളും ഇതിന് വിലങ്ങു വയ്ക്കുന്നു. മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ, കരുവാളിപ്പ്, കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം, ചുണ്ടിലെ കറുത്ത നിറം, മുഖക്കുരു തുടങ്ങിയവയെല്ലാം പലരും നേരിടുന്ന സൗന്ദര്യ പ്രശ്നങ്ങളാണ്.
ദൈനംദിന പ്രശ്നങ്ങൾ ആയ ഉറക്കക്കുറവ്, പോഷക ആഹാര ലഭ്യത, ദോഷകരമായ അൾട്രാ വയലൻസ് സൂര്യകിരണങ്ങൾ, മലിനീകരണം തുടങ്ങിയവയൊക്കെ നമ്മുടെ ചർമ്മത്തിൽ പലതരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാക്കുന്നു. മുഖത്തെ കരുവാളിപ്പും കറുത്ത പാടുകളും പൂർണ്ണമായും അകറ്റുന്നതിന് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു കിടിലൻ പരിചയപ്പെടാം.
ഇതിനായി ഏറ്റവും പ്രധാനമായി ആവശ്യമുള്ളത് തക്കാളിയാണ്. നല്ല പഴുത്ത തക്കാളി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. കുറച്ചു തക്കാളിയുടെ പേസ്റ്റ് എടുത്ത് അതിലേക്ക് അല്പം പാൽ ഒഴിച്ചുകൊടുക്കുക. ഇവ രണ്ടും ചേർത്ത് നന്നായി മുഖത്ത് മസാജ് ചെയ്യുക. മുഖം ക്ലീനാക്കുന്നതിനായി ഇത് സഹായകമാകും. സ്ക്രബ്ബ് ചെയ്യുന്നതിനായി തക്കാളിയുടെ പേസ്റ്റും കുറച്ചു പഞ്ചസാരയും ചേർത്ത് ഇളക്കി യോജിപ്പിച്ച് മുഖത്തെ സ്ക്രബ്ബ് ചെയ്തുകൊടുക്കുക.
മൃതകോശങ്ങളെ നീക്കം ചെയ്ത് സ്വാഭാവികമായി നിറം വർദ്ധിപ്പിക്കുന്നതിന് ഈ രീതി ഗുണം ചെയ്യും. മുഖത്ത് ഫേസ്പാക്ക് ഇടുന്നതിന് അല്പം നാരങ്ങാനീര്, തേന്, തക്കാളിയുടെ പേസ്റ്റ് എന്നിവയെല്ലാം യോജിപ്പിച്ച് മുഖത്ത് ഇട്ടുകൊടുക്കാവുന്നതാണ്. നാച്ചുറലായി മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് ഏറ്റവും ഫലപ്രദമായ ഒരു രീതിയാണ് ഇത്. ഇത് ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു പാർശ്വഫലങ്ങളും ഉണ്ടാവുകയില്ല. പ്രായഭേദമന്യേ ആർക്കും ഇത് ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണൂ.