സന്തോഷം ആരാധകർക്ക് മുൻപിൽ പങ്കുവെച്ച് പ്രിയ ഗായിക സിത്താരയും ഭർത്താവ് സജീഷും.| Singer Sitara And Sajeesh Are Sharing Happiness.

Singer Sitara And Sajeesh Are Sharing Happiness : മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരുപാട് ഗാനങ്ങൾ ആലപിച്ച വ്യക്തിയാണ് സിത്താര കൃഷ്ണകുമാർ. സിത്താരയുടെ ഗാനങ്ങൾ മാത്രമല്ല സിത്താരയെയും ഒരുപാട് ഇഷ്ടമാണ് മലയാളികൾക്ക്. പിന്നണി ഗായിക ഡാൻസർ എന്ന ഒട്ടേറെ മേഖലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് സിതാര കൃഷ്ണകുമാർ. പിന്നണി രംഗത്ത് മാത്രമല്ല സ്റ്റേജ് പ്രോഗ്രാമുകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും നിറഞ്ഞുനിൽക്കുന്ന താരമാണ് സിത്താര കൃഷ്ണകുമാർ. ഒരുപാട് ആരാധകരാണ് സിതാരക്ക് ഉള്ളത്. ഹിന്ദുസ്ഥാനി സംഗീതത്തിലും ക്ലാസിക്കൽ മ്യൂസിക്കലും ഗസലിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സിത്താര കൃഷ്ണകുമാർ.

സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ പങ്കുവെച്ചിരിക്കുകയാണ് പുതിയ വിശേഷം. താരത്തിന്റെ വിവാഹ വാർഷികവുമായി ബന്ധപ്പെട്ട് സിതാരയും ഭർത്താവ് സജീഷും പങ്കുവെച്ച വീഡിയോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

ഡോക്ടർ സജീഷിനും മക്കൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ കോർത്തിണക്കിയാണ് സിത്താര വിവാഹ വാർഷിക ചിത്രം പങ്കുവെച്ചത്.സിതാരക്ക് ഒപ്പമുള്ള നിരവധി ചിത്രങ്ങൾ കോർത്തിണക്കിയ വീഡിയോ ആണ് ആശംസയായി സജീഷ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ ക്യാപ്ഷനാണ് ഇപ്പോൾ ആരാധകർക്ക് ഇടയിൽ താരംഗമാകുന്നത്. ഒറ്റ നോട്ടത്തിലൂടെ നീയെന്റെ രൂപവും സ്വത്വവും കവർന്നെടുത്തു. അജ്ഞാതമായ എന്തൊക്കെയോ നീ ഒറ്റ നോട്ടത്തിലൂടെ പറഞ്ഞു തന്നു. സ്നേഹത്തിന്റെയും ഭക്തിയുടെയും വീഞ്ഞ് കുടിപ്പിച്ചു ഒറ്റ നോട്ടത്തിലൂടെ നീ എന്നെ മാതുപിടിപ്പിച്ചു.

14 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗായകൻ അമീർ ഖുസ്രോയുടെ വരികൾ ഉപയോഗിച്ചാണ് തന്റെ പ്രിയതമക്ക് സജീഷ് ആശംസകൾ നേർന്നത്. ഒരുപാട് പേരാണ് ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേരുന്നത്. ഇനിയും ഒരുപാട് കാലം സ്നേഹത്തോടെ ഒന്നിച്ചു ജീവിക്കാൻ സാധിക്കട്ടെ എന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ് ഇരുവരുടെയും ചിത്രങ്ങൾ ഇപ്പോൾ.

 

View this post on Instagram

 

A post shared by DrSajish M (@drsajishm)

Leave a Reply

Your email address will not be published. Required fields are marked *