കുഞ്ഞു മാലാഖയെ പോലെ ധ്വനി!!നൂലുകെട്ടിന്റെ ചിത്രങ്ങൾ പുറത്തിറക്കി മൃദുല..ധ്വനിയെ കണ്ട സന്തോഷത്തിൽ ആരാധകർ.

ടെലിവിഷൻ പരമ്പരകളിലൂടെ ആരാധകരുടെ മനം കവർന്ന താര ജോഡികളാണ് യുവ കൃഷ്ണയും മൃദുല വിജയിയും. നിരവധി ആരാധകരാണ് ഈ താര ദമ്പതികൾക്കുള്ളത്. ഏവരും ഇവരെ വളരെ സ്നേഹത്തോടെ മൃദവ എന്നാണ് വിളിക്കുന്നത് തന്നെ. അത്രമാത്രം ഈ താര ജോഡികളെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഇരുവരുടെയും മകളുടെ പേരിടൽ ചടങ്ങും നൂലുകെട്ടും ആഘോഷമാക്കി നടത്തിയത്.

ധ്വനി കൃഷ്ണ എന്ന പേരാണ് ഇരുവരും മകൾക്കായി നൽകിയത്. സോഷ്യൽ മീഡിയയിൽ സജീവമായ ഈ താര ദമ്പതികൾ അവരുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ പങ്കുവെച്ച വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മൃദുല തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയിട്ടുള്ളത്. വീഡിയോ പുറത്തിറങ്ങിയപ്പോൾ തൊട്ട് സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്.

വീഡിയോയിൽ മൃദുലയും അണിഞ്ഞൊരുങ്ങുന്നതും ഇരുവരും തങ്ങളുടെ കുഞ്ഞിന്റെ ഒപ്പം ഒരുമിച്ച് നിൽക്കുന്നതും ആണ് കാണിച്ചിരിക്കുന്നത്. വെറ്റില കൊണ്ട് ഒരു ചെവി മറച്ചു പിടിക്കുകയും മറ്റേ ചെവിയിൽ ധ്വനി കൃഷ്ണ എന്ന് പേര് മൂന്ന് പ്രാവശ്യം ചൊല്ലി കൊടുക്കുകയും ചെയുന്നു. ഒപ്പം അരയിൽ നൂലുകെട്ടുകയും ധ്വനിക്ക് കണ്ണെഴുതി പൊട്ടു തൊടിക്കുന്നതും കാണാൻ സാധിക്കും.

അടുത്ത ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും ഉൾക്കൊള്ളുന്ന ഒരു ചെറിയ ചടങ്ങ് ആയിട്ടാണ് നടത്തിയത്. ആരാധകർ ഏറെ കാലമായി കാത്തിരുന്ന നിമിഷമായിരുന്നു ഇത്. യുവയും മൃദുലയും മാതാപിതാക്കന്മാരായതിന്റെ സന്തോഷത്തിലാണ്. നിരവധി പേരാണ് ഈ താര ജോഡികളുടെ വീഡിയോക്ക് ലൈക്കുകളും കമന്റുകളും നൽകുന്നത്. കുഞ്ഞു ധ്വനിയെ കാണാൻ പറ്റിയ സന്തോഷത്തിലാണ് പ്രേക്ഷകർ. ധ്വനിയുടെ കൂടുതൽ വിശേഷങ്ങളും ചിത്രങ്ങളും കാണാൻ കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *