Diabetes Control Tip : ഇന്നത്തെ കാലത്ത് ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് പ്രമേഹം പ്രമേഹം ഉണ്ട് എന്ന് അറിയുന്നതു മുതൽ പിന്നീട് ഉള്ള എല്ലാ കാലങ്ങളിലും നിർത്താതെ മരുന്നു കഴിക്കുന്നവരായിരിക്കും പല ആളുകളും പൂർണ്ണമായ പ്രമേഹ രോഗത്തെ കുറയ്ക്കാൻ അവർക്ക് മരുന്നുകൾ കൊണ്ട് ചിലപ്പോൾ സാധിക്കാതെ വരും. അതുപോലെതന്നെ പ്രമേഹ രോഗത്തിന്റെ ഭാഗമായി ഉണ്ടാക്കിയ മറ്റാരോഗ്യ പ്രശ്നങ്ങളും ഇവരെ വളരെയധികം അലട്ടുന്നത് ആയിരിക്കും. ഇത്തരം പ്രശ്നങ്ങളെ എങ്ങനെ മാനേജ് ചെയ്യാം എന്നാണ് പറയാൻ പോകുന്നത്.
അവന് ആളുകൾക്കും ഷുഗറിന്റെ അളവ് ഒരുപാട് കൂടിയതിനുശേഷം ആയിരിക്കും അവർ അതിനു വേണ്ട ചികിത്സകൾ നടത്തുന്നത് എന്നാൽ ശരിയായ രീതിയിൽ ചെയ്യേണ്ടത് ഷുഗറിന്റെ അളവ് കൃത്യമായി വേണ്ടതിനേക്കാൾ കുറച്ചെങ്കിലും കൂടിയിട്ടുണ്ട് എങ്കിൽ അതിനെ നിസ്സാരമായി കാണാതെ ഉടനെ തന്നെ നിയന്ത്രിക്കേണ്ടതാണ്. അപ്പോൾ നിങ്ങൾക്ക് നിയന്ത്രിക്കാൻ സാധിച്ചാൽ പിന്നീട് മരുന്നു കഴിച്ചു ബുദ്ധിമുട്ടേണ്ട ആവശ്യം വരില്ല.
അതുപോലെ തന്നെ ഒരു മാസം നോക്കുമ്പോൾ ഷുഗറിന്റെ അളവ് കൂടുതലായി കാണുന്നുണ്ട് എങ്കിൽ അടുത്തമാസവും നിങ്ങൾ ടെസ്റ്റ് ചെയ്ത് കുറയുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കേണ്ടതാണ്. അതുപോലെ നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും ഷുഗറിന്റെ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നിങ്ങളും ടെസ്റ്റ് ചെയ്ത് ഷുഗർ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. മൂന്നുമാസത്തെ ഷുഗറിന്റെ അളവ് നോക്കി നമുക്ക് ഷുഗർ ഉണ്ടോ ഇല്ലയോ അല്ലെങ്കിൽ വരാനുള്ള സാധ്യത ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തുക.
അതുപോലെ ചോറ് അമിതമായി കഴിക്കുന്നത് ഒഴിവാക്കുക പച്ചക്കറികൾ വേവിച്ച് കഴിക്കുന്നത് ശീലമാക്കുക മധുരപലഹാരങ്ങൾ ഒഴിവാക്കുക ദിവസവും എക്സസൈസ് ചെയ്യുക. അതുപോലെ തന്നെ ഭക്ഷണം കഴിച്ചതിനുശേഷം ഒരു കപ്പ് തൈര് കഴിക്കുന്നതും നല്ലതാണ്. നമ്മുടെ ശരീരത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ബാക്ടീരിയകൾ കൂടുതൽ ഉണ്ടാവാൻ ഇത് സഹായിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.