പ്രമേഹ രോഗികളുടെ കാൽ മുറിച്ച് മാറ്റുന്നത് ഒഴിവാക്കാൻ സാധിക്കുമോ? കണ്ടു നോക്കൂ. | Diabetic Foot Ulcer Malayalam

Diabetic Foot Ulcer Malayalam : പ്രമേഹരോഗം രൂക്ഷമാകുമ്പോൾ മറ്റ് പല രോഗങ്ങളും കണ്ടുവരാറുണ്ട് അതിലൊന്നാണ് കാലിലോ കാലിന്റെ പാദങ്ങളിലോ ഒരു മാറ്റം ഉണ്ടാകുന്ന അവസ്ഥ. കുറെ നാള് പ്രമേഹ രോഗമുള്ളവരിലും കൺട്രോൾ അല്ലാത്ത പ്രമേഹ രോഗികൾക്കും ഇതുപോലെയുള്ള അവസ്ഥ കണ്ടു വരാറുള്ളത്. ഇവർക്ക് ഈ ഒരു അവസ്ഥ തുടങ്ങുന്ന സമയത്ത് തന്നെ കാലിൽ പുകച്ചിലോ തരിപ്പ് ഉണ്ടായിരിക്കും പിന്നീട് സ്പർശനശേഷി കുറയുമ്പോഴാണ് പൂർണ്ണമായും ഈ അസുഖത്തെ മനസ്സിലാക്കുന്നത്.

കാലിന്റെ പ്രഷർ പോയിന്റുകളിൽ കൂടുതൽ സമ്മർദം ചെലുത്തേണ്ടി വരുന്ന സമയത്ത് പ്രമേഹ രോഗികളിൽ ആണെങ്കിൽ വ്രണങ്ങളോ അല്ലെങ്കിൽ തഴമ്പോ വരാനുള്ള സാധ്യതകൾ കൂടുതലാണ്. പിന്നീട് അതൊരു മുറിവ് പോലെയായി വരുന്നു. മുറിവ് സംഭവിച്ചാൽ പിന്നീട് ഒരു ഇൻഫെക്ഷൻ ആകുവാൻ വളരെ എളുപ്പമാണ്.

എന്നാൽ അത്തരം ഒരു അവസ്ഥയെ ചികിത്സ നടത്തുന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇൻഡക്ഷൻ കൺട്രോൾ ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് കാലുകൾ മുറിക്കേണ്ടി വരുന്നത്. അതുപോലെ തന്നെ പ്രമേഹ രോഗികൾക്ക് കുറവുമൂലം കാലുകളിൽ നിറവ്യത്യാസം മുറിവുകൾ എന്നിവയും ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. ഇയാൾക്ക് മാത്രമല്ല രക്തസമ്മർദ്ദം ഉള്ളവർക്കും പുകവലി ഉള്ളവർക്കും ഇത് അവസ്ഥ കണ്ടു വരാം.

ഒരേയൊരു പ്രതിവിധി എന്ന് പറയുന്നത് പ്രമേഹ രോഗത്തെ കണ്ട്രോൾ ചെയ്യുക എന്നതാണ്. പ്രമേഹ രോഗികൾ അവരുടെ കാൽപാദങ്ങൾ എപ്പോഴും വളരെ വൃത്തിയോടെയും ശ്രദ്ധയോടെയും നോക്കേണ്ടതാണ്. ഇവരുടെ കാലുകൾ പെട്ടെന്ന് ഡ്രൈ ആകാനുള്ള സാധ്യതകളുണ്ട് അതുകൊണ്ട് ക്രീമുകളും മറ്റും തേച്ച് സോഫ്റ്റ് ആക്കാൻ ശ്രദ്ധിക്കുക. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ സമീപിക്കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *