പട്ടുപാവാട അണിഞ്ഞ് പുഞ്ചിരി തൂകി നിൽക്കുന്ന ഈ നടിയെ പിടികിട്ടിയോ???

അഭിനേതാതാക്കളുടെ ചെറുപ്പകാല ചിത്രങ്ങൾ കാണാനും താരങ്ങളെ കുറിച്ച് കൂടുതൽ അറിയാനും ഏറെ കൗതുകത്തോടെയാണ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിന്ന് പുറത്തുവന്ന യുവ നായികയുടെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പാട്ടുപാവാട ധരിച്ച് ചെറുപുഞ്ചിരിയോട് കൂടി നിൽക്കുന്ന താരം ഏതെന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ബാല്യകല ചിത്രങ്ങൾ ആയതുകൊണ്ട് തന്നെ ചിലർക്കേങ്കിലും താരമേതെന്ന് മനസിലാക്കാൻ സാധിച്ചില്ല.

മലയാള സിനിമകളിലെ യുവ നായികമാരിൽ ഒരാളായ മഞ്ജിമ മോഹന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമകളിലൂടെ മലയാളികളുടെ മുമ്പിൽ എത്തിയ താരമാണ് മഞ്ജിമ മോഹനൻ. കളിയൂഞ്ഞാൽ എന്ന സിനിമയിലൂടെയാണ് മഞ്ജിമ സിനിമ മേഖലയിലേക്ക് എത്തുന്നത്. മഞ്ജിമയുടെ ആദ്യ സിനിമയിലൂടെ തന്നെ മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു എന്ന് പറയാം. തുടർന്ന് മയിൽപീലിക്കാവ്, പ്രിയം, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകളിൽ ഭാഗമാകാനും മഞ്ജിമയ്ക്ക് ഭാഗ്യം ലഭിച്ചു.

ബാലതാരമായിരിക്കുമ്പോൾ തന്നെ മലയാളികളുടെ പ്രിയങ്കരി ആയ് മാറാൻ താരത്തിന് സാധിച്ചു. പിന്നിട് ഒരു ഇടവേളക്ക് ശേഷമാണ് മഞ്ജിമ ജി പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫി എന്ന സിനിമയിലൂടെ നായികയായി മലയാളികൾക്ക് മുൻപിൽ തിരിച്ചു വരവ് നടത്തുന്നത് നായിക ആയ് മലയാളികൾക്ക് മുമ്പിൽ വീണ്ടും എത്തിയപ്പോഴും ആരാധകർ ഒത്തിരി സ്നേഹത്തോടെ സ്വീകരിക്കുകയായിരുന്നു. തന്റെ കഴിവുകൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളത്തിൽ നിന്നും തമിഴ്, തെലുങ്ക് തുടങ്ങിയ അന്യഭാഷ സിനിമകളിലേക്ക് ചുവടുമാറ്റം നടത്തുകയായിരുന്നു.

മഞ്ജിമ തന്റെ അഭിനയത്തിലൂടെ ഒട്ടനേകം ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിനു ശേഷം മിഖായേൽ എന്ന സിനിമയിലൂടെയാണ് വീണ്ടും മലയാളികൾക്കു മുൻപിൽ എത്തുന്നത്. നായികയായി എത്തി വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു എന്ന് പറയാം. ധാരാളം പേരാണ് താരത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *