പാതിരാത്രിക്ക് ആര്യക്ക് സുഹൃത്തുക്കൾ കൊടുത്ത മുട്ടൻപണി കണ്ടോ… പിറന്നാൾ സർപ്രൈസ് കണ്ട് വികാരഭരിതയായി നടി.

സമൂഹമാധ്യമങ്ങളിൽ താരങ്ങൾക്ക് അവരുടെ സുഹൃത്തുക്കൾ പിറന്നാൾ സർപ്രൈസ് കൊടുക്കാറുണ്ട്. അതെല്ലാം വൈറൽ ആവാറുമുണ്ട്. അത്തരത്തിൽ കഴിഞ്ഞദിവസം നടിയും അവതാരികയുമായ ആര്യ ബഡായിക്ക് സുഹൃത്തുക്കൾ ഒരുക്കിയ പിറന്നാൾ സർപ്രൈസിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ആര്യ തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് ഈ വീഡിയോ പങ്കുവെച്ചത്. അപ്പോഴാണ് ആരാധകർ ആര്യയുടെ പിറന്നാൾ ആണെന്ന് അറിഞ്ഞത്. ആര്യയുടെ അടുത്ത സുഹൃത്തുക്കൾ ആണ് വ്യത്യസ്തമായ പിറന്നാൾ സർപ്രൈസ് ഒരുക്കിയത്.

അതിനായി വലിയ തയാറെടുപ്പുകളും അവർ നടത്തിയിരുന്നു. കടൽ തീരത്തിനോട് ചേർന്ന ഒരു റസ്റ്റോറന്റിൽ മനോഹരമായ ഒരു വേദി അവർ ഒരിക്കിയിരുന്നു. ശേഷം തന്ത്രപൂർവ്വം ആര്യയെ അങ്ങോട്ട് കൊണ്ടുവരികയായിരുന്നു. ഒരു വ്യാജ വാഹനഅപകടം അതിനായി സുഹൃത്തുക്കൾ ഒരുക്കിയിരുന്നതായി വിഡിയോയിൽ കാണാൻ സാധിക്കും. പ്രശ്നം പരിഹരിക്കാൻ എന്ന് പറഞ്ഞു കൊണ്ട് ആണ് ആര്യയെ വേദിയിലേക്ക് കൊണ്ട് വന്നത്. ഇരുട്ട് നിറഞ്ഞ വഴിയിലൂടെ ആര്യ വരുമ്പോഴേക്കും വേദിയിൽ ലൈറ്റ് ഓൺ ആക്കി സുഹൃത്തുക്കൾ എല്ലാവരും മുന്നിലേക്ക് വരികയായിരുന്നു.

കുറച്ചുനേരം മുമ്പ് കൂടിയും നാട്ടിൽ ഇല്ലെന്ന് പറഞ്ഞ സുഹൃത്തുക്കൾ കണ്മുന്നിൽ എത്തിയത് കണ്ടപ്പോൾ ആര്യ ശരിക്കും അമ്പരന്നു. സുഹൃത്തുക്കളെ കെട്ടിപ്പിടിച്ച് ആര്യ തന്റെ സന്തോഷം പങ്കിടുകയായിരുന്നു. വിവിധ നിറത്തിലുള്ള ബലൂണുകൾ കൊണ്ട് അലങ്കരിച്ച വേദിയിൽ നിന്നുകൊണ്ട് കേക്ക് മുറിക്കുന്ന ആര്യയെ വീഡിയോയിൽ കാണാൻ സാധിക്കും. പിന്നീട് ആര്യക്ക് പിറന്നാളാശംസകൾ നേർന്നുകൊണ്ടുള്ള അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീഡിയോ സന്ദേശം വേദിയിൽ പ്രത്യക്ഷപ്പെട്ടു.

ഈ സമയം ആര്യ കരച്ചിൽ അടക്കാൻ പ്രയാസപെടുന്നത് ആയി കാണാൻ സാധിക്കും. വീഡിയോയുടെ അവസാനം ഇത്രയും മനോഹരമായ പിറന്നാൾ സമ്മാനിച്ച സുഹൃത്തുക്കൾക്ക് നന്ദി അറിയിക്കുകയും ചെയ്തു ആര്യ. മോഡലിങ്ങിലൂടെ ആണ് ആര്യ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. പിന്നീട് ബഡായ് ബംഗ്ലാവ് എന്ന ഷോയിൽ പങ്കെടുത്തുകൊണ്ടാണ് മലയാളികൾക്ക് ആര്യ പരിചിതയായത്. എന്തായാലും നടിയുടെ ഈ പിറന്നാൾ സുഹൃത്തുക്കൾ ഗംഭീരമാക്കിയപ്പോൾ, ആശംസകൾ അറിയിച്ചുകൊണ്ട് ആരാധകരും എത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *