ആരാധകരെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട് ആണ് നടി മഹാലക്ഷ്മിയും തമിഴ് സിനിമ പ്രൊഡ്യൂസർ ആയ രവീന്ദർ ചന്ദ്രശേഖരനുമായുള്ള വിവാഹം നടക്കുന്നത്. സെപ്റ്റംബർ ഒന്നിന് ആയിരുന്നു ഇവരുടെ വിവാഹം വളരെ ആഘോഷമായി നടത്തിയത് ഒരുപാട് നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. പ്രേക്ഷകരെ എല്ലാം ഞെട്ടിച്ചു കൊണ്ടായിരുന്നു ഈ വിവാഹവാർത്ത ആരാധകരെ അറിയിച്ചത്.
സമൂഹ മാധ്യമങ്ങളെല്ലാം തന്നെ ഒരുപാട് കാലം നിറഞ്ഞുനിന്ന വാർത്തയായിരുന്നു ഈ ദമ്പതികളുടെത്. ധാരാളം വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടിവന്ന ദമ്പതികളാണ് ഇരുവരും എന്ന് പറയാം. എന്നിരുന്നാലും അവയെല്ലാം ഒന്നിച്ച് നേരിട്ട് ഇരുവരും തമ്മിലുള്ള ദാമ്പത്യ ജീവിതവുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇരുവരുടെയും വിവാഹം കഴിഞ്ഞ് രണ്ടു മാസം പിന്നിടുന്ന ഈ സമയത്താണ് ഈ ദമ്പതികൾ പുതിയൊരു സന്തോഷ വാർത്തയുമായി ആരാധകർക്ക് മുമ്പിൽ എത്തുന്നത്.
രവീന്ദ്രൻ തന്റെ ഭാര്യക്ക് ലക്ഷങ്ങൾ വിലയുള്ള സമ്മാനം നൽകിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇടം പിടിക്കുന്നത്. വിവാഹശേഷം മഹാലക്ഷ്മിയുടെ ആഗ്രഹം സാധിച്ചു കൊടുക്കുകയായിരുന്നു താരം. വിവാഹം കഴിഞ്ഞ് രണ്ടുമാസം തികയുന്ന ഈ വേളയിൽ പുതിയൊരു കാർ ആണ് മഹാലക്ഷ്മിക്കായി നൽകുന്നത്. ഇരുവരും ഒന്നിച്ച് ഷോറൂമിൽ നിന്ന് കാറിന്റെ താക്കോൽ സ്വീകരിക്കുകയും ഒപ്പം തന്നെ കാറിന്റെ കവർ മാറ്റുകയും ചെയ്യുന്നുണ്ട്. പുതിയ കാർ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിലാണ് മഹാലക്ഷ്മി.
ഭാര്യയുടെ ഈ സന്തോഷം നിമിഷങ്ങൾ കണ്ട ആനന്ദത്തിലാണ് രവീന്ദർ. ഷോറൂമിൽ നിന്ന് വളരെ സ്റ്റൈൽ ആയാണ് മഹാലക്ഷ്മി കാർ ഓടിച്ച് പുറത്തേക്ക് പോകുന്നത്. ന്യൂ ലൈഫ്, ന്യൂ വൈഫ്, ന്യൂ കാർ എന്ന് പറഞ്ഞാണ് വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്നത്. ഈ താര ദമ്പതികളുടെ വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയായിരുന്നു. ഇവരുടെ ഈ വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് കമന്റുകളും ലൈക്കുകളുമായി രംഗത്ത് എത്തുന്നത്.