Traditional look’s for dilsha prasannan : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായിരുന്നു ദിൽഷ പ്രസന്നൻ. മലയാളികളുടെ സപ്പോർട്ട് കൊണ്ടും ദിൽഷയുടെ പരിശ്രമങ്ങൾ കൊണ്ടും ബിഗ് ബോസ് ടൈറ്റിൽ വിന്നർ ആവാൻ താരത്തിന് സാധിച്ചു. ഇന്നിതാ പ്രേക്ഷകരുടെ മനം കവർന്നുകൊണ്ട് പുതിയ വീഡിയോയും ചിത്രങ്ങളുമായി ആണ് താരം വന്നിട്ടുള്ളത്. പച്ചയും മഞ്ഞയും നിറത്തിലുള്ള സാരി അണിഞ്ഞ് ട്രഡീഷണൽ ആഭരണങ്ങൾ ധരിച്ച് മുല്ലപ്പൂ ചൂടി മനോഹരമായ ലുക്കിലാണ് ദിൽഷാ പ്രസന്നൻ വിഡിയോയിൽ എത്തുന്നത്.
വീഡിയോയിൽ നറുമുകയെ എന്ന മനോഹരമായ ഗാനത്തിന് നൃത്ത ചുവടുകൾ വച്ച് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കൂടിയാണ് ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്. നിരവധി ആരാധകരുള്ള താരമാണ് ദിൽഷ.
അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി മാറ്റുകയും ചെയ്തു. ബിഗ് ബോസ്സ്സിൽ ആയിരുന്നപ്പോഴും അതിനെ പുറത്തു ഇറങ്ങിയപ്പോഴും നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. ഈയടുത്ത കാലത്ത് നിരവധി വിവാദങ്ങളിൽ ഏർപ്പെട്ട താരം ഇപ്പോൾ അതെല്ലാം അതിജീവിച്ച് തന്റെ പുതു ജീവിതത്തിലേക്ക് കടക്കുകയാണ്.
നിരവധി പേർ ദിൽഷയെ വിമർശിക്കുന്നുണ്ടെങ്കിലും അതിലൊന്നും തളർന്നു പോകാതെ വീണ്ടും ഉയരങ്ങളിലേക് മുന്നേറികൊണ്ടിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷ്മി നക്ഷത്രയും ദിൽഷയും കൂടിയുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരുന്നു. എപ്പോഴത്തെയും പോലെ തന്നെ ആരാധകർ താരത്തിന്റെ പുതിയ വീഡിയോക്കും ചിത്രത്തിനും സപ്പോർട്ട് നൽകാൻ മറന്നില്ല. ഒപ്പം തന്നെ ദിൽഷക് ഓണാശംസകളും ആരാധകർ അറിയിക്കുകയും ചെയ്തു.
View this post on Instagram