ശരീരത്തിലെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, കിഡ്നി സ്റ്റോണിന്റെ തുടക്കമാണ് സൂക്ഷിക്കുക…

ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്. മൂത്രത്തിലുള്ള കാൽസ്യവും മറ്റു ധാതുക്കളും വൃക്കയിൽ അടിഞ്ഞു കൂടി കല്ലുകളായി രൂപപ്പെടുന്നതാണ് ഈ അവസ്ഥ. കല്ലുകൾ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തിലേക്ക് നീങ്ങുമ്പോൾ അസഹനീയമായ വേദന അനുഭവപ്പെടുന്നു. നിർജലീകരണമാണ് ഇതിൻറെ ഏറ്റവും പ്രധാന കാരണം.

ശരീരത്തിന് ആവശ്യമായ വെള്ളം ഉള്ളിൽ എത്താതെ വരുമ്പോൾ മൂത്രം കൂടുതൽ സാന്ദ്രമാവുകയും ധാതുക്കൾ അടിഞ്ഞു കൂടുകയും ചെയ്യുന്നു. പുരുഷന്മാരിൽ ആവശ്യത്തിലധികം വൈറ്റമിൻ സി ശരീരത്തിൽ എത്തുന്നത് ഈ രോഗത്തിന് കാരണമാവാം. ആൻറിബയോട്ടികളുടെ അമിത ഉപയോഗവും വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നതിന് കാരണമാകുന്നു. മിക്ക ആളുകളിലും കല്ലുകൾ തനിയെ മൂത്രത്തിലൂടെ പോകാറുണ്ട്.

എന്നാൽ അതിൻറെ വലുപ്പം കൂടുംതോറും മൂത്രത്തിലൂടെ പോകാൻ സാധിക്കാതെ വരികയും സർജറിയിലൂടെ മാത്രം അതിനെ പുറത്തേക്ക് എടുക്കേണ്ടതായി വരുന്നു. ചില ആളുകളിൽ പ്രസവ വേദനയെക്കാൾ രൂക്ഷമായ വേദന കാണപ്പെടുന്നു. നിശ്ചിത ഇടവേളകൾ ഒന്നുമില്ലാതെ ഇടയ്ക്കിടെ നടുവിനും അടിവയറ്റിനും വേദന അനുഭവപ്പെടാം. മൂത്രത്തിന്റെ നിറമാറ്റവും ഇതിൻറെ ഒരു ലക്ഷണമാണ്. മൂത്രത്തിലെ നിറമാറ്റം, മൂത്രത്തിൽ കാണപ്പെടുന്ന രക്തത്തിൻറെ അംശം.

ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, മൂത്രമൊഴിക്കുമ്പോൾ വേദന പുകച്ചിൽ എന്നിവ അനുഭവപ്പെടുക, മൂത്രത്തിന് അസ്വാഭാവിക മണം തുടങ്ങിയവയെല്ലാം ഈ രോഗത്തിൻറെ ലക്ഷണങ്ങളാണ്. ചില ആളുകളിൽ മനംപിരട്ടൽ, ഛർദി, പനി തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്ന അതിലൂടെ കിഡ്നി സ്റ്റോൺ വരാതെ തടയാൻ സാധിക്കും. ഈ രോഗത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.