ഭക്ഷണത്തിലെ കറിവേപ്പില ഇനി വലിച്ചെറിയരുത്, ഇതിൻറെ ആരോഗ്യഗുണങ്ങൾ ആരെയും ഞെട്ടിക്കും…

രുചിക്കും സുഗന്ധത്തിന് മാത്രമല്ല ആരോഗ്യപരമായ നിരവധി ഗുണങ്ങളാൽ സംബന്ധമായ ഒന്നാണ് കറിവേപ്പില. ആഹാരത്തിൽ ഉണ്ടാകുന്ന വിഷാംശത്തെ ഇല്ലാതാക്കുവാൻ ഇതിന് സാധിക്കുന്നു. ആറു മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണിത്. ചിലപ്പോൾ ഇത് ഒരു ചെറു വൃക്ഷം ആവുകയും ചെയ്യുന്നു. കറിവേപ്പിലയിൽ ധാരാളമായി ആൽക്കലോയിഡുകൾ, ഫിനോളിക് സംയുക്തങ്ങൾ തുടങ്ങിയ സംരക്ഷിത സസ്യപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്.

ഇത് സസ്യത്തിന് ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നു. ആവശ്യം കഴിയുമ്പോൾ വലിച്ചെറിയുന്നവയെ കറിവേപ്പില എന്ന മലയാളികൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും അത്തരത്തിൽ വലിച്ചെറിയാനുള്ള ഒരു പദാർത്ഥമല്ല ഇത്. ഇതിൻറെ ആൻറി ഓക്സിഡൻറ് ഗുണങ്ങൾ രോഗങ്ങളിൽ നിന്ന് മുക്തമാക്കാനും ആരോഗ്യം നിലനിർത്താനും സഹായകമാകുന്നു. ഫ്രീ റാഡിക്കല്ലുളെ നശിപ്പിക്കുവാനും ഇത് ഏറെ ഗുണം ചെയ്യുന്നു.

നാഡീവ്യൂഹം, ഹൃദയം, മസ്തിഷ്കം, വൃക്ക എന്നിവയുടെ പ്രീതിതമായ ഓക്സിഡേറ്റ് നാശത്തിൽ നിന്ന് സംരക്ഷിക്കാൻ കറിവേപ്പിലയുടെ സത്ത് സഹായകമാകുന്നു. ശരീരത്തിലെ ഉയർന്ന കൊളസ്ട്രോൾ ഹൃദ്രോഗസാധ്യതകൾ വർദ്ധിപ്പിക്കുന്നു എന്നാൽ ഭക്ഷണത്തിൽ കറിവേപ്പില ചേർക്കുന്നത് ഹൃദയ ആരോഗ്യത്തിന് പലവിധത്തിൽ ഗുണം ചെയ്യുന്നു. ഉയർന്ന കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് തുടങ്ങിയ ഹൃദ്രോഗ അപകട ഘടകങ്ങൾ കുറയ്ക്കുന്നതിലൂടെ.

കറിവേപ്പില കഴിക്കുന്നത് ഹൃദയ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. തലച്ചോറ് ഉൾപ്പെടെയുള്ള നാഡി വ്യവസ്ഥയുടെ ആരോഗ്യം സംരക്ഷിക്കുവാൻ കറിവേപ്പില സഹായകമാകുന്നു. കറിവേപ്പിലയിൽ ക്യാൻസർ വിരുദ്ധ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് ഇത് പലതരത്തിലുള്ള ക്യാൻസറുകൾ വരുന്നതിൽ നിന്നും ശരീരത്തെ തടയുന്നു. ആരോഗ്യഗുണങ്ങൾക്ക് പുറമേ മുടി വളർച്ചയ്ക്ക് വേറെ സഹായകമായ ഒന്നാണ് കറിവേപ്പില. പാചകത്തിൽ ഇത് ചേർക്കുന്നത് നിരവധി രോഗങ്ങളിൽ നിന്ന് മുക്തി നേടാനും ആരോഗ്യം സംരക്ഷിക്കുവാനും സഹായകമാകുന്നു. കറിവേപ്പിലയുടെ കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.