പപ്പായ കുരു കളയല്ലേ!! ഇത് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ ആരെയും ഞെട്ടിക്കും…

ശരീരത്തിൻറെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടവയാണ് പഴങ്ങൾ. പഴങ്ങളിൽ തന്നെ അവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായവയാണ് പപ്പായ. പപ്പായയുടെ ആരോഗ്യഗുണങ്ങൾ അറിയാത്തവർ വളരെ കുറവായിരിക്കും. എന്നാൽ അതുപോലെ തന്നെ പപ്പായയുടെ കുരു കഴിച്ചാലും നിരവധി ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണ് പപ്പായയുടെ കുരു.

ഇതിൽ ധാരാളമായി ഫൈബറുകൾ അടങ്ങിയിരിക്കുന്നു അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും ഇതിൻറെ കുരു കഴിക്കുന്നത് ഗുണം ചെയ്യുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കാനും നല്ല കൊളസ്ട്രോളിന്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കാനും പപ്പായയുടെ കുരു ഉപയോഗിക്കാം. ഒരു ഗ്ലാസ് വെള്ളത്തിൽ പപ്പായയുടെ കുരു എടുത്ത്.

അതിലേക്ക് അല്പം തേൻ ചേർത്ത് കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും പ്രമേഹം കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുന്നതിനും സഹായമാകുന്നു. കുട്ടികളിലെ വിര ശല്യം മാറ്റുന്നതിനും ഇതിൻറെ കുരുക്കൾ ഏറെ ഗുണം ചെയ്യും. കുറച്ചു കുരുക്കൾ എടുത്ത് അതിലേക്ക് കുറച്ചു തേൻ കൂടി ചേർത്ത് കുട്ടികൾക്ക് കഴിക്കാനായി കൊടുക്കാവുന്നതാണ് ഇത് രണ്ടുമൂന്നു ദിവസം തുടർന്ന് കഴിച്ചാൽ വിരശല്യം പൂർണമായും മാറിക്കിട്ടും.

വൃക്കയുടെ ആരോഗ്യം നിലനിർത്തുന്നതിന് ഇത് വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ സ്ട്രെസ്സ് കുറയ്ക്കുന്നതിനും വൃക്ക കരൾ എന്നിവയുടെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു. അണുബാധകളിൽ നിന്ന് സംരക്ഷിക്കുവാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും പപ്പായ കുരുക്കൾ കഴിക്കുന്നത് ഗുണം ചെയ്യുന്നു. ഇതിന് ഒരുപാട് ഗുണങ്ങൾ ഉണ്ടെങ്കിലും പാർശ്വഫലങ്ങളും ഉണ്ട്. പ്രത്യേകിച്ചും ഗർഭിണികൾ ഇത് കഴിക്കുന്നത് നല്ലതല്ല. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.