പ്രിയം സിനിമയിലെ ചാക്കോച്ഛന്റെ നായികയെ ഓർമ്മയുണ്ടോ?| Do You Remember Chakochchan’s Heroine In Priyam.

Do You Remember Chakochchan’s Heroine In Priyam : പ്രിയം എന്ന് ഒറ്റ ചിത്രത്തിലൂടെ മലയാളികളെ മുഴുവൻ ആരാധകരായി മാറ്റിയ നായികയാണ് ദീപ നായർ. എന്നാൽ ഒറ്റ ചിത്രത്തിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. ആദ്യ സിനിമ തന്നെ വിജയമായി പെട്ടെന്ന് അപ്രത്യക്ഷയായ ദീപ നായരെ അന്വേഷിക്കുകയായിരുന്നു സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയകളിൽ ഒന്നും സജീവമല്ലാത്ത ദീപയെ അന്വേഷിച്ച് വർഷങ്ങളോളമാണ് ആരാധകർ നടന്നത്.

എന്നാൽ ഇപ്പോൾ അതിനൊരു ഉത്തരം കിട്ടിയിരിക്കുകയാണ്. വൺ ടൈം വണ്ടർ എന്നാണ് ദീപയെ മലയാളി പ്രേക്ഷകർ വിളിക്കുന്നത്. പ്രിയം എന്ന സിനിമയിലൂടെ ഹിറ്റായി മറ്റാർക്കും ലഭിക്കാത്ത ഒരു തുടക്കം ലഭിച്ച നായികയാണ് ദീപ നായർ. എന്നാൽ ദീപ നായർ ആ ഒറ്റ ചിത്രത്തിലൂടെ തന്നെ സിനിമ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇതിന് കാരണം അന്വേഷിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയകളിൽ പോസ്റ്റുകളുമായി എത്തിയത്.

പഠിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിലായിരുന്നു ദീപ പ്രിയം എന്ന സിനിമയിൽ അഭിനയിക്കാൻ എത്തുന്നത് സോഫ്റ്റ്‌വെയർ എൻജിനീയറായ ദീപക്ക് പഠനം പൂർത്തിയാക്കുന്നതിനു മുൻപ് ഇൻഫോസിസിൽ ജോലി കിട്ടുകയും ചെയ്തു. ഇതിനിടയിൽ തന്നെ താരത്തിന്റെ വിവാഹവും കഴിഞ്ഞു പിന്നീട് സിനിമയുമായി പൂർണ്ണമായും വിട്ടുനിൽക്കുകയായിരുന്നു ദീപ നായർ.

ഭർത്താവും രണ്ടു മക്കൾക്കൊപ്പം ഓസ്ട്രേലിയയിലെ മെൽബനിൽ ആണ് താരം ഇപ്പോൾ. പ്രിയം എന്ന ചിത്രത്തിൽ ആനി എന്ന കഥാപാത്രമാണ് ദീപ ചെയ്തത്. 2002ൽ ആയിരുന്നു ദീപയുടെ വിവാഹം. എൻജിനീയറായി താരം ജോലി നോക്കുന്നുമുണ്ട്. ഓസ്ട്രേലിയത്തിയിട്ടും കലാജീവിതത്തെ താരം മറന്നിട്ടില്ല എന്ന് തീർച്ചയായും പറയാം. മോഹിനിയാട്ടം അഭ്യസിക്കുന്നുണ്ട് താരം.ശ്രദ്ധ മാധവി എന്നിവരാണ് ദീപ രാജീവ്‌ എന്നിവരുടെ മക്കൾ.

Leave a Reply

Your email address will not be published. Required fields are marked *