മലയാള സിനിമയുടെ താരരാജാവ് ശ്രീ മോഹൻലാലിന്റെ മകൻ അതിലുപരി ഒരു സിനിമാതാരം കൂടിയായ പ്രണവ് മോഹൻലാലിന്റെ പഴയകാല ചിത്രമാണ് ഇത്. ബാലതാരമായി ആണ് പ്രണവ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. മോഹൻലാൽ നായകനായ 2002 പുറത്തിറങ്ങിയ ഒന്നാമൻ എന്ന ചിത്രത്തിൽ ആണ് പ്രണവ് ആദ്യമായി വേഷമിടുന്നത്.പിന്നീട്മോഹൻലാൽ തന്നെ നായകനായി എത്തിയ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലും ഒരു അതിഥി താരമായി പ്രണവ് എത്തി.
സംവിധായകന്റെ റോളിലും താരം തിളങ്ങിയിട്ടുണ്ട്. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിൽ ആദ്യമായി സഹ സംവിധായകനായി പ്രവർത്തിച്ചു. തുടർന്ന് ജിത്തു ജോസഫിന്റെ തന്നെ ലൈഫ് ഓഫ് ജോസുട്ടിയിലും സഹ സംവിധായകനായി താരം പ്രവർത്തിച്ചു. ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി മലയാളം സിനിമയിലേക്ക് കടന്നുവരുന്നത്.
പിന്നീട് ഒരുപാട് ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചില്ലെങ്കിലും പ്രണവ് തന്റെതായ ഒരു സ്ഥാനം മലയാള സിനിമയിൽ സൃഷ്ടിച്ചു കഴിഞ്ഞ ഒരു വ്യക്തി ആണ്. ബിഗ് ബഡ്ജറ്റ് ചിത്രമായ മരക്കാർ എന്ന മോഹൻലാലിന്റെ ചെറുപ്പകാലം വളരെ മനോഹരമായി പ്രണവ് ചെയ്തു. പിന്നീട് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിച്ചെത്തിയ ഹൃദയം എന്ന ചിത്രം വലിയ വിജയമായിരുന്നു.
ഈ ചിത്രത്തിലൂടെ വലിയ മുന്നേറ്റമാണ് പ്രണവിന്റെ കരിയറിൽ തുറന്നിരിക്കുന്നത്. മറ്റു താരങ്ങളിൽ നിന്നും ഒരുപാട് വ്യത്യസ്തനാണ് പ്രണവ് മോഹൻലാൽ യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന പ്രണവ് ഒറ്റക്ക് ഒരുപാട് യാത്രകൾ നടത്തുന്ന വ്യക്തി ആണ് ഒരു താരത്തിന്റെ ഒരു ജാടയും ഇല്ലാത്ത വ്യക്തി ആണ് പ്രണവ് എന്നാണ് മലയാള സിനിമ ലോകം പറയുന്നത്. ഇനിയും ഒരുപാട് ചിത്രങ്ങളിൽ നായകനായി തിളങ്ങട്ടെ എന്നാണ് മലയാള സിനിമ പ്രേക്ഷകരുടെ ആഗ്രഹം.