ചിത്രത്തിലുള്ള ക്യൂട്ട് വാവയെ മനസ്സിലായോ…മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ചത്രത്തിൽ ഉള്ളത് !!എങ്കിൽ പറയൂ ആരാണ് ഈ താരം.

മലയാളികൾ ഒരുപാട് കാണാൻ കൊതിച്ചിരുന്ന പ്രിയ താരത്തിന്റെ ബാല്യകാല ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ നിന്നും താരമേതെന്ന് വളരെ ചുരുക്കം പേർക്കെങ്കിലും മനസ്സിലാക്കാൻ സാധിച്ചില്ല. നീലത്താമര എന്ന ചിത്രത്തിലൂടെ കുഞ്ഞിമാളുവായി മലയാളി പ്രേക്ഷകർക്ക് മുമ്പിൽ എത്തിയ അർച്ചന കവി ഇന്നും എന്നും മലയാളികളുടെ പ്രിയങ്കരിയാണ്. ഈ ചിത്രത്തിൽ ശാലീന സുന്ദരിയായി ആരാധകർക്ക് മുമ്പിൽ എത്തുന്ന അർച്ചനയെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

തന്റെ അഭിനയ മികവിലൂടെയും കഠിന പ്രയത്നത്തിലൂടെയും നിരവധി സിനിമകളിൽ അഭിനയിക്കുകയും തന്റെ കഴിവ് തെളിയിച്ച് സിനിമാമേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. നീലത്താരിക്ക് ശേഷം മമ്മി ആൻഡ് മി, ബെസ്റ്റ് ഓഫ് ലക്ക്, അബിയും ഞാനും തുടങ്ങി അനേകം സിനിമകളിൽ ഭാഗമാകാൻ അർച്ചനയ്ക്ക് സാധിച്ചു. മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ തമിഴ് തെലുങ്ക് തുടങ്ങി അന്യഭാഷ സിനിമയിലും അഭിനയിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചു.

വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി സിനിമകളിൽ അഭിനയിച്ച് ഒട്ടനേകം ആരാധകരെയാണ് അർച്ചന സ്വന്തമാക്കിയത്. സിനിമകളിൽ തിളങ്ങിനിൽക്കുന്ന സമയത്ത് ആയിരുന്നു നടി അർച്ചനയുടെ വിവാഹം അബീഷ് മാത്യു ആയി നടക്കുന്നത്. മലയാളികളുടെ പ്രിയ നടി ആയത് കൊണ്ട് തന്നെ താരത്തിന്റെ ഏതൊരു വാർത്തയും ആരാധകർ സന്തോഷത്തോടെ ഏറ്റെടുത്തിരുന്നു. മനു കണ്ണന്താനം സംവിധാനം ചെയ്ത ദൂരം എന്ന സിനിമയിലാണ് താരം ഏറ്റവും അവസാനമായി അഭിനയിച്ചത്.

വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് അകന്നു നിന്ന് താരം ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായി കൊണ്ടിരിക്കുകയാണ്. ഒരു ഇടവേളയ്ക്കു ശേഷമാണ് ഈയടുത്ത് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന റാണി രാജ എന്ന ടെലിവിഷൻ പരമ്പരയിലൂടെ നടി അർച്ചന കവി വീണ്ടും മലയാളി പ്രേക്ഷകർക്കും മുമ്പിൽ എത്തുന്നത്. ഈ പരമ്പരയിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന അർച്ചന സിനിമയിൽ നിന്നും സീരിയലിലേക്ക് ഒരു ചുവടുമാറ്റം നടത്തുകയാണ്. താരത്തിന്റെ ഈ പുതിയ പരമ്പര കാണാൻ ധാരാളം പ്രേക്ഷകരാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *