ചിത്രത്തിലെ കൊച്ചു സുന്ദരി മനസ്സിലായോ?? മലയാളികളുടെ പ്രിയ നടിയെ മനസ്സിലായെങ്കിൽ വേഗം പറയൂ.!!

ഈ അടുത്തിടെ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിക്കൊണ്ടിരിക്കുന്നത്. മലയാളികളുടെ പ്രിയ അഭിനേതാക്കളുടെ ബാല്യകാല ചിത്രങ്ങൾ എപ്പോഴും കൗതുകത്തോടും ഏറെ സന്തോഷത്തോടും കൂടിയാണ് ജനങ്ങൾ നോക്കിക്കാണുന്നത്. പലർക്കും അവരുടെ കുട്ടിക്കാലത്തെ ചിത്രങ്ങളിൽ നിന്ന് താരം ഏതെന്ന് തിരിച്ചറിയാൻ പോലും സാധിക്കാറില്ല. അത്തരത്തിൽ ഇന്നിതാ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് നടി കീർത്തി സുരേഷിന്റെ ബാല്യകാല ചിത്രങ്ങളാണ്.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്നതും മുൻനിര നായികമാരിൽ ഒരാളുമായ കീർത്തിയുടെ ബാല്യകാല ചിത്രങ്ങൾ കണ്ട സന്തോഷത്തിലാണ് മലയാളികൾ. നടി മേനകയുടെയും സുരേഷ് കുമാറിന്റെയും മകളായ കീർത്തി സുരേഷ് ആണ് താഴെ കാണുന്ന ചിത്രത്തിൽ. കുബേരൻ, അച്ഛനെയാണെനിക്കിഷ്ടം എന്നീ സിനിമകളിലൂടെ ആണ് ബാലതാരമായി മലയാളികൾക്ക് മുമ്പിൽ വന്നത്. പിന്നീട് ഒരു നീണ്ട ഇടവേളക്കുശേഷമാണ് ഗീതാഞ്ജലി എന്ന സിനിമയിലൂടെ നായിക കഥാപാത്രത്തിൽ എത്തുന്നത്.

തുടർന്ന് സിനിമകളുടെ ഘോഷയാത്രയായിരുന്നു താരത്തിന്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിക്കുകയും നിരവധി ആരാധകരെ താരം സ്വന്തമാക്കുകയും ചെയുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ഉത്സാഹമാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും നിമിഷങ്ങൾക്കുള്ളിലാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുള്ളത്. ഇപ്പോഴും അതിനൊരു മാറ്റം സംഭവിച്ചില്ല.

താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുകയായിരുന്നു. ഒരുപാട് നാളുകൾക്കു ശേഷമാണ് വിഷ്ണു സംവിധാനം ചെയ്ത വാശി എന്ന സിനിമയിലൂടെ കീർത്തി വീണ്ടും മലയാളികൾക്കിടയിലേക്ക് എത്തുന്നത്. അന്യഭാഷ സിനിമകളിൽ വളരെ തിരക്കുള്ള നായികയാണ് കീർത്തി. നിരവധി സിനിമയാണ് താരത്തിന്റെ ഇനിയും പുറത്ത് ഇറങ്ങാൻ ആയിട്ടുള്ളത്. താരത്തിന്റെ പുതിയ സിനിമകളും ഒപ്പം തന്നെ വിശേഷങ്ങളും അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *