പട്ടുപാവാട അണിഞ്ഞ് ചെറുപുഞ്ചിരിയോടെ നിക്കുന്ന കൊച്ചു മിടുക്കിയെ മനസ്സിലായോ?? | Do You Understand The Little Genius?

Do You Understand The Little Genius : അഭിനേതാതാക്കളുടെ ചെറുപ്പകാല ചിത്രങ്ങൾ കാണാനും താരങ്ങളെ കുറിച്ച് കൂടുതൽ അറിയാനും ഏറെ കൗതുകത്തോടെയാണ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പുറത്തുവന്ന യുവ നായികയുടെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വയലറ്റ് നിറത്തിലുള്ള പട്ട് പാവാട ധരിച്ച് ചെറുപുഞ്ചിരിയോട് കൂടി നിൽക്കുന്ന താരം ഏതെന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ബാല്യകല ചിത്രങ്ങൾ ആയതുകൊണ്ട് തന്നെ ചിലർക്കേങ്കിലും താരമേതെന്ന് മനസിലാക്കാൻ സാധിച്ചില്ല.

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലെ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമായി കൊണ്ടിരിക്കുന്നത്. അനുപമ പരമേശ്വരൻ ആണ് ഈ കഥപത്രത്തെ അതിന്റെ പൂർണ്ണതയിൽ അവതരിപ്പിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.

താരത്തിന്റെ ആദ്യത്തെ സിനിമ തന്നെ വൻ വിജയമായിരുന്നു. അതുകൊണ്ടുതന്നെ മേരി എന്ന കഥാപാത്രത്തിന് വളരെയധികം സ്വീകാര്യത നേടി എടുക്കാൻ താരത്തിന് സാധിച്ചു. ഒറ്റ സിനിമയിലൂടെ തന്നെ നിരവധി ആരാധകരെ ആണ് അനുപമ സ്വന്തമാക്കിയത്. തന്റെ അഭിനയം മലയാളികൾക്ക് ഇടയിൽ മാത്രം ഒതുക്കി നിർത്താതെ തെലുങ്ക് തമിഴ് കന്നട തുടങ്ങിയ ഭാഷകളിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ ചെറിയ വാർത്തകൾ പോലും ഏറെ ജനശ്രദ്ധ ആകർഷിക്കാറുണ്ട്. താരത്തിന്റെ ബാല്യകാല ചിത്രങ്ങൾ പുറത്തിറങ്ങിയതോടെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയായിരുന്നു. പൽനാറ്റി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന ’18 പേജ്സ്’ എന്ന തെലുങ്ക് ചലച്ചിത്രമാണ് അനുപമ പരമേശ്വർ ചെയ്തുകൊണ്ടിരിക്കുന്നത്. താരത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായ് കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *