വെള്ള ഷർട്ടും, റെഡ് ടൈയും ധരിച്ച് എക്സിക്യൂട്ടീവ് ലുക്കിൽ നിൽക്കുന്ന ഈ മലയാളി നടനെ മനസിലായോ?

മലയാളസിനിമയിലെ താരങ്ങളുടെ ബാല്യകാലചിത്രങ്ങൾ ആരാധകർക്ക് എന്നും ആവേശമാണ്. താരങ്ങളുടെ അത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുമുണ്ട്. ഈ ചിത്രത്തിൽ കാണുന്ന ക്യൂട്ട് പയ്യൻ ആണ് മലയാളത്തിലെ പ്രമുഖ നടൻ. അത് മറ്റാരും അല്ല, നിവിൻ പോളി ആണ് ഈ ചിത്രത്തിൽ കാണുന്ന വ്യക്തി. നിവിൻ പോളിയുടെ സ്കൂൾ കാലഘട്ടത്തിൽ എടുത്ത ചിത്രമാണ് ഇത്. മലയാളികളുടെ ഇഷ്ട താരമായ നിവിൻ പോളി സിനിമയിൽ വന്നിട്ട് ഏറെ കാലം ആയിട്ടില്ല. 2010 ലാണ് നിവിൻ പോളി സിനിമയിലേക്ക് വരുന്നത്.

‘മലർവാടി ആർട്സ് ക്ലബ്‌’ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് വന്ന നിവിൻ, തന്റെ കഴിവ് കൊണ്ട് തന്റെതായ ഇടം മലയാള സിനിമയിൽ നേടിയെടുത്തു. ഇൻഫോസിസിൽ ജോലി ചെയ്തിരുന്ന ഒരു സാധാരണക്കാരൻ ആയിരുന്നു നിവിൻ. സിനിമ പാരമ്പര്യം ഇല്ലാത്ത കുടുംബത്തിൽ നിന്നും മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാൾ ആയി മാറാൻ, നിവിന് ഒരുപാട് സിനിമകൾ വേണ്ടി വന്നില്ല.

മലയാളത്തിൽ പുറത്തിറങ്ങിയ തട്ടത്തിൻ മറയത്ത്, നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ്, ഒരു വടക്കൻ സെൽഫി, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കുകയായിരുന്നു നിവിൻ പോളി. 2022 ൽ എം. മുകുന്ദന്റെ കഥയെ ആസ്പദമാക്കി യുണ്ടാക്കിയ, ‘മഹാവീര്യർ’ ആണ് താരത്തിന്റെ ഏറ്റവും ഒടുവിൽ റിലീസ് ആയ സിനിമ. നടനായി മാത്രമല്ല, മലയാള സിനിമയിൽ നിർമ്മാതാവായും നിവിൻ പോളി പ്രവർത്തിച്ചിട്ടുണ്ട്.

നിരവധി അവാർഡുകളും നടൻ സ്വന്തമാക്കിയിട്ടുണ്ട്. ജനപ്രിയ നടനുള്ള അവാർഡ്, മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, മികച്ച പുതുമുഖ നടനുള്ള പുരസ്കാരം തുടങ്ങിയവ താരത്തിന് ലഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും നിരവധി ആരാധകർ ആണ് നിവിൻ പോളിയെ പിന്തുടരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം, തന്റെ സിനിമാവിശേഷങ്ങൾ മുടങ്ങാതെ തന്റെ ആരാധകരോട് പങ്കുവെക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *