ചിത്രത്തിലെ ക്യൂട്ട് വാവ ആരെന്ന് മനസ്സിലായോ?? മലയാള സിനിമയിലെ യുവ നായകൻമാരിൽ ഒരാളാണ്.. ആളെ അറിയാമെങ്കിൽ വേഗം പറയൂ!!

മലയാളികൾക്ക് അവർ ഇഷ്ടപ്പെടുന്ന താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണാൻ വളരെ ഇഷ്ടമാണ്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിന്ന് പുറത്തുവരുന്നതാണ് നടൻ ടോവിനോയുടെ ബാല്യകാല ചിത്രങ്ങൾ. ടോവിനോയുടെ കുട്ടിക്കാല ചിത്രങ്ങൾ ആണെന്ന് അറിഞ്ഞതോടുകൂടി സോഷ്യൽ മീഡിയയിൽ ഓളം സൃഷ്ടിക്കുകയായിരുന്നു എന്ന് പറയാം. വളരെ ചെറിയ വേഷങ്ങൾ ചെയ്ത് മലയാളികൾക്കു മുമ്പിൽ എത്തിയ നടനാണ് ടോവിനോ തോമസ്.

പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെയാണ് ടോവിനോ ആദ്യമായി അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് എബിസിഡി, ഓഗസ്റ്റ് ക്ലബ്, കൂതറ, എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും ആരാധകരുടെ ശ്രദ്ധ ആകർഷിക്കാൻ ആയില്ല. തുടർന്ന് എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടെയാണ് ജനശ്രദ്ധ കൂടുതൽ ആകർഷിക്കാൻ സാധിച്ചത്. പിന്നീട് അങ്ങോട്ട് മലയാളികളുടെ പ്രിയങ്കരനായി മാറുകയായിരുന്നു എന്ന് പറയാം.

തന്റെ കഴിവ് കൊണ്ടും പരിശ്രമം കൊണ്ടും ടോവിനോ മലയാള സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയും, മോളിവുഡിലെ യുവ നായകന്മാരിൽ ഒരാളായി മാറുകയും ചെയ്തു. നിരവധി ആരാധകരെയാണ് ടോവിനോ തന്റെ അഭിനയത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച താരമായതുകൊണ്ട് തന്നെ ഈ നടന്റെ ഏതു വിശേഷങ്ങളും അറിയാൻ വളരെ ഉത്സാഹത്തോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന സിനിമയിലൂടെ മലയാള സിനിമയെ വേറൊരു തരത്തിൽ എത്തിക്കാനും താരത്തിന് സാധിച്ചു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല എന്ന സിനിമയാണ് ടോവിനോയുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയിട്ടുള്ളത്. നിലാവെളിച്ചം, ഐഡന്റിറ്റി, അജയന്റെ രണ്ടാം മോഷണം തുടങ്ങി ഒട്ടനേകം സിനിമകളും താരത്തിന്റെ പുറത്തിറങ്ങാൻ ഉണ്ട്. ഈ സിനിമകളുടെ കൂടുതൽ വിശേഷങ്ങൾ അറിയാനും ഒപ്പം തന്നെ ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്താൻ പറ്റട്ടെ എന്നും ആരാധകർ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *