മലയാള സിനിമയിലെ നിറസാന്നിധ്യമായ ഈ നടൻ ആരെന്ന് മനസിലായോ??

സിനിമകളിലെ ഹാസ്യ രംഗങ്ങളും നർമ്മ മുഹൂർത്തങ്ങളും ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. അത്തരത്തിൽ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒരു ഹാസ്യ നടന്റെ ബാല്യകാല ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. താരങ്ങളുടെ ചെറുപ്പകാല ചിത്രങ്ങളെല്ലാം ട്രെൻഡ് ആയ് നിൽക്കുന്ന സമയത്ത് ഈ നടന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ നിമിഷങ്ങൾക്കുള്ളിൽ ഏറ്റെടുക്കുകയായിരുന്നു. മലയാള സിനിമകളിലെ നിറസാന്നിധ്യമായിരുന്ന നടൻ ഇന്ദ്രൻസിന്റെ ബാല്യകാല ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സമ്മേളനം എന്ന സിനിമയിൽ കൂടി അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു താരം. അഭിനയം തുടങ്ങുന്നതിനു മുമ്പ് തന്നെ സിനിമകളിലെ
കോസ്റ്റ്യൂം ഡിസൈനറായി കഴിവ് തെളിയിച്ചതാണ് നടൻ ഇന്ദ്രൻസ്. പിന്നീട് അഭിനയം എന്ന മേഖലയിലേക്ക് ചുവടുമാറ്റം നടത്തുകയായിരുന്നു. എന്നിരുന്നാലും ഇപ്പോഴും നല്ലൊരു കോസ്റ്റ്യൂം ഡിസൈനർ തന്നെയാണ്. സമ്മേളനം എന്ന സിനിമയ്ക്ക് ശേഷം മൂന്നാംപക്കം, സർവ്വകലാശാല, അയലത്തെ അദ്ദേഹം, മാലയോഗം തുടങ്ങി ഏകദേശം 300 സിനിമകൾക്ക് മുകളിൽ അഭിനയിക്കുകയും ആരാധകരുടെ പ്രിയ നടനായി മാറുകയും ചെയ്തു.

ഇന്നും സിനിമ മേഖലയിൽ സജീവമാണ് നടൻ ഇന്ദ്രൻസ്. കോമഡി രംഗങ്ങളിലൂടെ ഏറെ പ്രശസ്തമായ താരം പിന്നെ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വളരെ അതികം വ്യത്യസ്തത കൊണ്ടുവരാൻ തുടങ്ങി. ഏതു കഥാപാത്രത്തെയും അനായാസം ചെയ്യാൻ സാധിക്കുന്ന ഈ നടൻ നിരവധി അവാർഡുകളും സ്വന്തമാക്കി. സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല നടനുള്ള അവാർഡ് സ്വന്തമാക്കാൻ ഇന്ദ്രൻസിന് സാധിച്ചു.

വെയിൽ മരങ്ങൾ ആ സിനിമയിലൂടെയാണ് താരത്തിന് ഈ അവാർഡ് സ്വന്തമാക്കാൻ സാധിച്ചത്.ഒരുപാട് സിനിമകളിൽ അഭിനയിച്ച നടൻ ഇന്ദ്രൻസ് റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം എന്ന സിനിമയിൽ മാസ്മരിക അഭിനയം കാഴ്ച വെക്കുകയായിരുന്നു. ഈ സിനിമയിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഇന്ദ്രൻസ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു എന്ന് പറയാം. ഇനിയും ഈ നടന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *