ചിത്രത്തിലെ ഈ ക്യൂട്ട് വാവ ആരെന്ന് മനസിലായോ?? മലയാളികളുടെ പ്രിയ നടിയെ മനസിലായെങ്കിൽ ഉത്തരം പോന്നോട്ടെ.

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി മാറിയ നടിയുടെ ബാല്യകാല ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമായി കൊണ്ടിരിക്കുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് മുൻപിൽ എത്തിയ താരമാണ് നടി ഐശ്വര്യ ലക്ഷ്മി. ഈ യുവ നായികയുടെ ബാല്യകാല ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

നടി ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ ചിത്രത്തിലൂടെ തന്നെ ഇരു കൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. ഐശ്വര്യ തന്റെ ആദ്യ സിനിമയ്ക്ക് ശേഷം മായാനദി, വരത്തൻ വിജയ് സൂപ്പറും പൗർണമിയും തുടങ്ങി നിരവധി സിനിമകളിൽ ഭാഗമാകുകയും ചെയ്തു. തന്റെ അഭിനയ മികവിലൂടെ നിഷ്പ്രയാസം മലയാളത്തിൽ നിന്നും തെലുങ്ക്, തമിഴ്, തുടങ്ങിയ ഭാഷകളിലും അഭിനയിച്ച് തന്റെ കഴിവുകൾ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. നല്ലൊരു നടി എന്നതിനൊപ്പം തന്നെ ഒരു ഡോക്ടർ കൂടിയാണ് ഐശ്വര്യ.

അഭിനയത്തോടുള്ള ഇഷ്ടം കാരണം സിനിമ മേഖലയിൽ സജീവമാവുകയാണ് താരം. ഐശ്വര്യ തന്റെ കഠിന പരിശ്രമത്തിലൂടെയും പ്രയത്നങ്ങളിലൂടെയും മോളിവുഡിലെ യുവ നായികമാരിൽ ഒരാൾ ആവുകയും, സിനിമാ മേഖലയിൽ തന്റെ സ്ഥാനം കണ്ടെത്തുകയും ചെയ്തു. ഐശ്വര്യ തെരഞ്ഞെടുക്കുന്ന ഓരോ കഥാപാത്രങ്ങളും അഭിനയ പ്രാധാന്യമുള്ളതും വളരെ വ്യത്യസ്തത നിറഞ്ഞതുമായ വേഷങ്ങളാണ് ചെയ്യാറുള്ളത്. ഏതൊരു കഥാപാത്രത്തെയും അനായാസം ചെയ്യാൻ സാധിക്കും എന്ന് തന്നെ പറയാം.

മണി രത്നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവൻ എന്ന ചരിത്ര സിനിമയിൽ ഭാഗമാവാനും നടി ഐശ്വര്യക്ക് സാധിച്ചു. ഈ തമിഴ് ചലച്ചിത്രമാണ് താരത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ സിനിമയിൽ മാസ്മരിക പ്രകടനം ആണ് താരം കാഴ്ച്ച് വെക്കുന്നത്. മലയാളം തെലുങ്ക് തമിഴ് തുടങ്ങിയ ഭാഷകളിൽ നിരവധി സിനിമകളാണ് ഇനിയും പുറത്തിറങ്ങാൻ ആയിട്ടുള്ളത്. ഇനിയും നിരവധി സിനിമകളിലൂടെ നടി ഐശ്വര്യ ലക്ഷ്മിയുടെ ഗംഭീര പ്രകടനം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *